/sathyam/media/media_files/2025/09/19/999d72c9-77ca-4910-b163-fcfa4c00e5fe-2025-09-19-17-24-56.jpg)
തന്റെ കരിയറിലെ ഏറ്റവും മോശം സമയം വലിയ പെരുന്നാള്‍ എന്ന ചിത്രത്തിന്റെ പരാജയമാണെന്ന് നടന്‍ ഷെയ്ന്‍ നിഗം. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
''എന്റെ കരിയറിലെ ഏറ്റവും മോശം സമയം വലിയ പെരുന്നാളിന്റെ പരാജയമാണ്. ഞാനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെയാണ് ആ സിനിമ റിലീസാകുന്നത്. ആ പരാജയം എന്നെ സാരമായി തന്നെ ബാധിച്ചിരുന്നു.
അതിന് പിന്നാലെ കോവിഡ് വന്നു. എല്ലാവര്‍ക്കും ബ്രേക്ക് കിട്ടി. അതിന് ശേഷം എനിക്ക് റിക്കവര്‍ ചെയ്യാനും തിരികെ വരാനും സാധിച്ചു. അതില്‍ നിന്നും ഞാന്‍ റിക്കവറായി. പക്ഷെ ആ ദിവസം എനിക്ക് മറക്കാനാകില്ല.
/filters:format(webp)/sathyam/media/media_files/2025/09/19/547d8208-4a2a-45b3-bec3-9a28a02554cd-2025-09-19-17-26-27.jpg)
ആ സമയത്താണ് ഞാന്‍ ശരിക്കും ആളുകളെ കണ്ടുമുട്ടിയത്. കോളേജ് കാലത്തൊന്നും ജീവിതത്തിലേക്ക് എക്സ്പോഷര്‍ ഉണ്ടായിരുന്നില്ല. നോര്‍മല്‍ ജീവിതങ്ങളെക്കുറിച്ചോ ആളുകള്‍ തങ്ങളുടെ ജീവിതത്തില്‍ എന്ത് ചെയ്യുന്നുവെന്നോ അറിയില്ലായിരുന്നു.
വലിയ പെരുന്നാള്‍ ചെയ്യുമ്പോള്‍ ശരിക്കും ജയിലില്‍ പോയിട്ടുള്ളവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. ജീവിതം കണ്ടു. കോളേജില്‍ നിന്നും നേടിയതിനേക്കാള്‍ കൂടുതലായിരുന്നു അത്. ആളുകളെ കണ്ടുമുട്ടുകയും മനുഷ്യന്റെ വികാരങ്ങളേയും ഈഗോയേയുമൊക്കെ മനസിലാക്കുകയും ചെയ്തു. അത് എന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു.
ഞാനൊരു 'മമ്മാസ് ബോയ്' ആയിരുന്നു. പക്ഷെ ആ അനുഭവങ്ങള്‍ എന്നില്‍ മാറ്റങ്ങളുണ്ടാക്കി. ഞാന്‍ അഡള്‍ട്ടായി മാറുന്നത് അങ്ങനെയാണ്...''
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us