ബിന്ദു പണിക്കറിന്റെ കൈപിടിച്ച് നടക്കാന്‍ ബുദ്ധിമുട്ടുന്ന നടന്‍ സായ് കുമാറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ രോഗാവസ്ഥ മാറിയെന്നും കൃത്യമായ ചികിത്സയിലൂടെ രോഗം ഭേദമാക്കാന്‍ സാധിച്ചെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സായ്കുമാര്‍ തുറന്നു പറയുന്നു.
''ആറുവര്‍ഷത്തില്‍ കൂടുതലായി ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ബുദ്ധിമുട്ട് തുടങ്ങിയിട്ട്. പല ചികിത്സകളും നടത്തി. ബ്ലഡ് റീസര്‍ക്കിളിങ് കുറവ് എന്നാണ് പറയുന്നത്. അതിനൊരു പ്രതിവിധി ഇല്ലേ? ഇല്ല എന്നാണ് പറയുന്നത്.
/sathyam/media/media_files/2025/03/09/vcAx3rPFj2dWmhxu5bpm.jpg)
കുറച്ച് ഗുളിക തരും. അത് കഴിക്കും, വേദന കുറയും. പിന്നെയും വേദന വരും. അങ്ങനെ മരുന്നുകളൊക്കെ നോക്കിയപ്പോഴാണ് മനസിലായത് ആന്റിബയോട്ടിക്കുകളാണെന്ന്. അങ്ങനെ മൂന്നോ നാലോ ആന്റിബയോട്ടിക്ക് കഴിച്ചാല്‍ എന്താകും അവസ്ഥ. അങ്ങനെ ആന്റിബയോട്ടിക് നിര്‍ത്തി.
പിന്നെ രോഗത്തോട് മാനസികമായും ശാരീരികമായും പൊരുത്തപ്പെട്ടു. ഞങ്ങള്‍ ഒരുമിച്ചു കൈപിടിച്ചായിരുന്നു നടന്നു കൊണ്ടിരുന്നത്. ഇപ്പോള്‍ എല്ലാം മാറി. സെന്‍സേഷന്‍ തന്നെ ഇല്ലാത്ത അവസ്ഥയായിരുന്നു. ചികിത്സയിലൂടെ എല്ലാം ഭേദമായി.
കാലില്‍ രക്തയോട്ടം കുറവായതും വൃക്കയ്ക്ക് ഉണ്ടായ അസുഖവുമായിരുന്നു എന്നെ അലട്ടിയിരുന്നത്. കൃത്യമായ ചികിത്സയിലൂടെ രോഗം ഭേദമാക്കാന്‍ സാധിച്ചു. ഒരു ആയുര്‍വേദ ചികിത്സ സെന്റിലെത്തിയതോടെയാണ് രോഗം തിരിച്ചറിഞ്ഞതും അതിനന് അനുസരിച്ചുള്ള ചികിത്സ തേടിയതും...''