അര്‍ജുന്‍ സര്‍ജ സംവിധാനം ചെയ്ത സീതാ പയനം റിലീസ് ചെയ്ത് നാലുദിവസത്തിനുള്ളില്‍ 9 കോടി ഗ്രോസ് കളക്ഷന്‍ നേടി

കന്നഡ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ ധ്രുവ സര്‍ജയും ശ്രേദ്ധേയമായ കഥാപാത്രത്തെ  സീതാ പയനത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

author-image
ഫിലിം ഡസ്ക്
New Update
dc7acd68-1a42-4f19-a1ba-cb4478be5cd3

അര്‍ജുന്‍ സര്‍ജ സംവിധാനം ചെയ്ത സീതാ പയനം റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ 9 കോടി രൂപ ആഗോള ഗ്രോസ് കളക്ഷന്‍ കരസ്ഥമാക്കി. റിലീസ് ചെയ്ത എല്ലാ ഭാഷകളിലും പ്രേക്ഷക നിരൂപക പ്രശംസകള്‍ ചിത്രം നേടിയിരുന്നു. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന സീതാ പയനത്തില്‍ അര്‍ജുന്‍ സര്‍ജയുടെ മകളും അഭിനേത്രിയുമായ  ഐശ്വര്യ അര്‍ജുന്‍ നായികയായെത്തുന്നു. നിരഞ്ജന്‍ സുധീന്ദ്രയാണ് ചിത്രത്തിലെ നായകന്‍. അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും സീതാ യാത്ര ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ കേരളാ വിതരണാവകാശം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് നിര്‍വഹിച്ചത്. 

Advertisment

802b1445-b1a3-4645-8029-08e15bff3b70

കന്നഡ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ ധ്രുവ സര്‍ജയും ശ്രേദ്ധേയമായ കഥാപാത്രത്തെ  സീതാ പയനത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു പ്രധാന റോളുകളില്‍ പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള, ബിത്തിരി സതി, സരണ്‍, സിരി ഹനുമന്ത്, മണി ചന്ദന, സുമിത്ര, പോസാനി കൃഷ്ണ മൂര്‍ത്തി, ജബര്‍ദസ്ത് ഫണി, നര്ര ശ്രീനു, ഫിഷ് വെങ്കട്ട് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടുന്ന വലിയ സഹതാരനിരയും ചിത്രത്തിലുണ്ട്.

c7efe968-aeea-41bf-af79-bf2c2c2db294

റൊമാന്റിക് ഡ്രാമ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സീതാ യാത്രയുടെ തിരക്കഥയും സംവിധാനവും അര്‍ജുന്‍ സര്‍ജ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കുന്നത് അനൂപ് റൂബന്‍സ്. എഡിറ്റിംഗ് അയൂബ് ഖാന്‍, ഛായാഗ്രഹണം ജി. ബാലമുരുകന്‍ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.

a2c26b30-a90a-4659-86e4-461eda8e6b1a

പട്ടത്ത് യാനൈ, പ്രേമ ബാരാഹ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അര്‍ജുന്‍, ഏറെ നാളുകള്‍ക്ക് ശേഷം വെള്ളിത്തിരയില്‍ തിരിച്ചെത്തുന്ന ചിത്രം എന്ന നിലയിലും സീതാ യാത്ര ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്.ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യല്‍ ഡിസ്ട്രിബൂഷന്‍ പാര്‍റ്റ്‌നര്‍ ഡ്രീം ബിഗ് ഫിലിംസ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിച്ചത്. പിആര്‍ഒ: പ്രതീഷ് ശേഖര്‍.

Advertisment