Advertisment

ദിയയ്ക്ക് അവളെപ്പോലെ ഞങ്ങളും നന്നായിട്ട് ഒരുങ്ങി നില്‍ക്കണമെന്ന് നിര്‍ബന്ധമായിരുന്നു, അവളെ മിസ് ചെയ്യാനുള്ള ഗ്യാപ് കിട്ടുമെന്ന് തോന്നുന്നില്ല, അവര്‍ വീടിനടുത്തുള്ള അപ്പാര്‍ട്ട്‌മെന്റിലേക്കാണ് മാറിയിരിക്കുന്നത്: അഹാന

" ജീവിതത്തില്‍ ആദ്യമായിട്ടാണ് വീട്ടില്‍ ഇത്രയും വലിയ ആഘോഷം നടക്കുന്നത്.."

author-image
ഫിലിം ഡസ്ക്
Updated On
New Update
4242424

നടന്‍ കൃഷ്ണകുമാറിന്റെ നാലു പെണ്‍മക്കളില്‍ രണ്ടാമത്തെയാള്‍ ദിയ കൃഷ്ണയുടെ വിവാഹം ഇന്ന് കഴിഞ്ഞിരുന്നു. സഹോദരിമാരായ നടി അഹാനയും ഇഷാനിയും ഹന്‍സികയും വധുവിനെ പോലെ തന്നെയാണ് ഒരുങ്ങിയിരുന്നത്. അനിയത്തിയുടെ വിവാഹശേഷം അഹാനയുടെ പ്രതികരണമിങ്ങനെ...

Advertisment

''വിവാഹം എല്ലാം മംഗളമായിട്ട് കഴിഞ്ഞു. വളരെ ചെറിയ പരിപാടിയായിരുന്നു. അടുത്തറിയുന്ന ആളുകള്‍ മാത്രമായിരുന്നു പങ്കെടുത്തത്. ഹല്‍ദി, സംഗീത്, കല്യാണം എന്നിങ്ങനെ മൂന്ന് ഫങ്ഷനുകളായിട്ടായിരുന്നു പ്ലാന്‍ ചെയ്തത്. അതിനാല്‍ ഇനി റിസ്പ്ഷനില്ല.

ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും ഒരുങ്ങാന്‍ ഒരുപാട് ഇഷ്ടമാണ്. ദിയയ്ക്ക് അവളെ പോലെ ഞങ്ങളും നന്നായിട്ട് ഒരുങ്ങി നില്‍ക്കണമെന്ന് നിര്‍ബന്ധമായിരുന്നു. വേറെ ആരുടേയും കല്യാണത്തിനു പോകുമ്പോള്‍ ഇത്രയും ഒരുങ്ങാന്‍ സാധിക്കില്ലല്ലോ. ജീവിതത്തില്‍ ആദ്യമായിട്ടാണ് വീട്ടില്‍ ഇത്രയും വലിയ ആഘോഷം നടക്കുന്നത്. ആ ഒരു എക്‌സൈറ്റ്‌മെന്റ് എല്ലാവര്‍ക്കുമുണ്ട്.

ഈ കോസ്റ്റ്യൂം എല്ലാം ഞങ്ങള്‍ തന്നെയാണ് സെലക്ട് ചെയ്തത്. ഇതൊരു സാധാരണ സാരിയാണ്. ഇടയ്ക്കിടെ ഷൂട്ടിനെല്ലാം പോകുന്നതിനാല്‍ ഇതിനെക്കുറിച്ച് അല്‍പം ശ്രദ്ധിച്ചിരുന്നു. അങ്ങനെ ഇഷ്ടപ്പെട്ട് സെലക്ട് ചെയ്തു. ദിയയെ മിസ് ചെയ്യാനുള്ള ഗ്യാപ് കിട്ടുമെന്ന് തോന്നുന്നില്ല. അവര്‍ ഞങ്ങളുടെ വീടിനടുത്തുള്ള അപ്പാര്‍ട്ട്‌മെന്റിലേക്കാണ് മാറിയിരിക്കുന്നത്...'' 

 

Advertisment