Advertisment

ബെഡ്‌റൂമിലേക്ക് വരൂ എന്നൊരു ശബ്ദം കേട്ടു, മുറിയില്‍ വച്ച് അച്ഛന്റെ പ്രായമുള്ള അയാള്‍ എന്നെ പീഡിപ്പിച്ചു, അന്ന് രാത്രി ഉറക്കഗുളികകള്‍ കഴിച്ച് ഞാന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു, മലയാളത്തിലെ വലിയൊരു സംവിധായകനായിരുന്നു അദ്ദേഹം; വെളിപ്പെടുത്തലുമായി നടി അശ്വനി നമ്പ്യാര്‍

മണിച്ചിത്രത്താഴില്‍ അല്ലിയെന്ന കഥാപാത്രമായി തിളങ്ങിയ നടിയാണ് അശ്വനി നമ്പ്യാര്‍.

author-image
ഫിലിം ഡസ്ക്
New Update
4646

മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റായ മണിച്ചിത്രത്താഴില്‍ അല്ലിയെന്ന കഥാപാത്രമായി തിളങ്ങിയ നടിയാണ് അശ്വനി നമ്പ്യാര്‍. ഒട്ടേറെ മലയാള ചിത്രങ്ങളിലും അശ്വനി വേഷമിട്ടിരുന്നു. 

Advertisment

സിനിമാക്കാര്യം ചര്‍ച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് ഒരു മലയാള സംവിധായകന്‍ റൂമില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന്  ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അശ്വനി. 

''മലയാള സിനിമ സംവിധായകനില്‍ നിന്ന് എനിക്കുണ്ടായ മോശം അനുഭവം ഞാന്‍ ഇതുവരെ എവിടെയും പങ്കുവച്ചിട്ടില്ല. ഇതേക്കുറിച്ച് കഴിഞ്ഞ വര്‍ഷമാണ് ഒരു ടെലിവിഷന്‍ ഷോയില്‍ സംസാരിച്ചത്. അതൊരു കാസ്റ്റിംഗ് കൗച്ച് എന്നൊന്നും എനിക്ക് പറയാന്‍ സാധിക്കില്ല.

4242

ആ സാഹചര്യത്തില്‍ ഞാന്‍ അകപ്പെട്ടെന്ന് പറയുന്നതായിരിക്കും നല്ലത്. അയാളുടെ പേര് ഞാന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. മാപ്പ് നല്‍കി മറക്കുന്നതായിരിക്കും നല്ലത്. മലയാളത്തിലെ വലിയൊരു സംവിധായകനായിരുന്നു അദ്ദേഹം. 

സിനിമയുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ ഓഫീസിലേക്ക് വരാന്‍ എന്നോട് ആവശ്യപ്പെട്ടു. അന്നുവരെ ഞാന്‍ എവിടെ പോയാലും അമ്മ എന്റെ കൂടെയുണ്ടാകാറുണ്ട്. എന്റെ ശക്തി അമ്മയാണ്. 100 ആണുങ്ങള്‍ ഒപ്പമുള്ളത് പോലെയാണ് എനിക്ക് എന്റെ അമ്മ കൂടെയുള്ളത്. 

അന്നത്തെ ദിവസം അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ഒപ്പം വന്നില്ല. കോസ്റ്റ്യൂം കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണെന്ന് തോന്നുന്നു അദ്ദേഹം എന്നെ വിളിപ്പിച്ചത്. ആ സംവിധായകന്റെ ഓഫീസും വീടും ഒരുമിച്ചായിരുന്നു. ഓഫീസിലിരുന്ന് ചര്‍ച്ച ചെയ്യുമെന്നാണ് ഞാന്‍ കരുതിയത്. 

24242

എന്നാല്‍ സര്‍ മുകളിലാണുള്ളതെന്നും അവിടെ ഇരുന്ന് ചര്‍ച്ച ചെയ്യാനാണ് വിളിപ്പിച്ചതെന്ന് ഓഫീസില്‍ നിന്ന് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ഹെയര്‍ ഡ്രസറായ സ്ത്രീയെ വിളിച്ചപ്പോള്‍ അവര്‍ക്ക് വരാന്‍ അസകൗര്യമുണ്ടെന്നും എന്നോട് ഒറ്റയ്ക്ക് പോകാനും പറഞ്ഞു. ഞാന്‍ അന്ന് ഒരു ടീനേജറായിരുന്നു. 

ഒരു കുട്ടിത്തത്തോടെ കളിച്ച് ചിരിച്ച് ഞാന്‍ മുകളിലത്തെ നിലയിലേക്ക് പോയി. എന്നാല്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. ബെഡ് റൂമിലേക്ക് വരൂ എന്നൊരു ശബ്ദം കേട്ടു. ഇത് കേട്ടതോടെ ഞാന്‍ മുറിയിലേക്ക് കയറി. അയാളോടൊപ്പം ഞാന്‍ നേരത്തെ ഒരു സിനിമ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ ധൈര്യമായി മുറിയിലേക്ക് കയറി.

അവിടെ വച്ച് അയാള്‍ എന്നോട് മോശമായി പെരുമാറി. അവിടെ എന്താണ് നടന്നതെന്ന് പോലും മനസിലാക്കാന്‍ എനിക്കും സാധിച്ചിട്ടില്ല. ഇത് തെറ്റാണോ, അയാളാണോ തെറ്റ് ചെയ്തത്, ഞാന്‍ ആണോ എന്നൊന്നും മനസിലാക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. ഞാന്‍ ആണോ ഇത് ചെയ്യാന്‍ അവസരമുണ്ടാക്കിയത് എന്നൊക്കെയുള്ള സംശയം എന്റെ മനസിലേക്ക് വന്നു.

ശേഷം വീട്ടിലെത്തി വിഷമിച്ചപ്പോള്‍ അമ്മ എന്നോട് എന്താണെന്ന് ചോദിച്ചു. ഇക്കാര്യം എനിക്ക് അമ്മയോട് എങ്ങനെ പറയുമെന്ന് അറിയില്ലായിരുന്നു. എന്റെ ബോഡി ഗാര്‍ഡ് പോലെ നടന്ന അമ്മയോട് ഞാന്‍ ഇക്കാര്യങ്ങളൊക്കെ പറഞ്ഞു. അമ്മയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഞാന്‍ കാരണമാണല്ലോ നിനക്ക് ഇങ്ങനെ സംഭവിച്ചതെന്ന് പറഞ്ഞ് പൊട്ടിക്കരയാന്‍ തുടങ്ങി. 

24242

അമ്മയെ ഞാന്‍ വിഷമിപ്പിച്ചു, ഞാനാണ് ഇതിനൊക്കെ കാരണമെന്ന തോന്നല്‍ എന്റെ മനസിലേക്ക് വന്നു. അന്ന് രാത്രി ഉറക്കഗുളികകള്‍ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. വേറെ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അവര്‍ എന്നെ ആശുപത്രിയിലേക്ക് എത്തിച്ച് രക്ഷപ്പെടുത്തി. ശേഷം അമ്മ എന്നോട് പറഞ്ഞു, ഇത് നിന്റെ തെറ്റല്ല, ആദ്യം അത് മനസിലാക്കൂ എന്ന്. അയാളുടെ തെറ്റാണെന്ന് എന്നെ ബോധ്യപ്പെടുത്തി.

അയാള്‍ ഒരു യുവാവൊന്നും ആയിരുന്നില്ല. എന്റെ അച്ഛന്റെ പ്രായമുള്ള ആളായിരുന്നു. അത് എനിക്കൊരു പാഠമായിരുന്നു. ആ സംഭവം എന്നെ കരുത്തയാക്കി. പിന്നീട് അമ്മ ഒപ്പമില്ലാതെയാണ് ഞാന്‍ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോയത്. അതിന് ശേഷം എനിക്ക് എല്ലാം നേരിടാനുള്ള ധൈര്യമുണ്ടായി. ആ സംഭവത്തിന് ശേഷമാണ് എന്നിലെ ധൈര്യം വര്‍ധിച്ചത്..'' 

 

Advertisment