അന്തരിച്ച നടന്‍ ഡാനിയല്‍ ബാലാജിയുടെ കണ്ണുകള്‍ ദാനം ചെയ്തു

ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയില്‍ വച്ചായിരുന്നു ഡാനിയേല്‍ ബാലാജിയുടെ അന്ത്യം.

author-image
ഫിലിം ഡസ്ക്
Updated On
New Update
434354546

ചെന്നൈ: അന്തരിച്ച പ്രശസ്ത തമിഴ് സിനിമാ നടന്‍ ഡാനിയല്‍ ബാലാജിയുടെ കണ്ണുകള്‍ ദാനം ചെയ്തു. തന്റെ കണ്ണുകള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം അദ്ദേഹം നേരത്തെ തന്നെ നല്‍കിയിരുന്നു. ഇതനുസരിച്ചാണ് താരത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തത്.

Advertisment

ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയില്‍ വച്ചായിരുന്നു ഡാനിയേല്‍ ബാലാജിയുടെ അന്ത്യം. ഇന്ന് വൈകിട്ടാണ് ഡാനിയേല്‍ ബാലാജിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക. തമിഴിലെ സൂപ്പര്‍ ഹിറ്റ് സീരിയല്‍ ചിത്തിയിലാണ് ആദ്യമായി വേഷമിട്ടത്. 

ഡാനിയല്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. 2002-ലെ തമിഴ് റൊമാന്റിക് ഡ്രാമ ഏപ്രില്‍ മാസത്തില്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിന്റെ തുടക്കം. 

 

Advertisment