/sathyam/media/media_files/2025/11/01/wp6618087-2025-11-01-15-43-38.jpg)
റോക്കിംഗ് സ്റ്റാര്‍ യാഷിന്റെ ആക്ഷന്‍-ഡ്രാമ 'ടോക്സിക്: എ ഫെയറി ടെയ്ല്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്' റിലീസ് തീയതിയില്‍ മാറ്റമില്ലെന്ന് അണിയറക്കാര്‍ അറിയിച്ചതായി ഫിലിം ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് . നിര്‍മാതാക്കളുമായി സംസാരിച്ച തരണ്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.
2026 മാര്‍ച്ച് 19ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 'ടോക്സിക്' പ്ലാന്‍ ചെയ്തതുപോലെ നടക്കുകയാണെന്നും യാഷ് മുംബൈയില്‍ രാമായണത്തിന്റെ ചിത്രീകരണം ആരംഭിച്ചതിനു സമാന്തരമായി ഏപ്രിലില്‍ പോസ്റ്റ്-പ്രൊഡക്ഷന്‍, വിഎഫ്എക്സ് ജോലികള്‍ ആരംഭിച്ചിട്ടുണ്ടെന്നും തരണ്‍ വ്യക്തമാക്കുന്നു. നിലവില്‍ ബംഗളൂരുവില്‍ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രത്തിന്റെ പ്രമോഷന്‍ ജോലികള്‍ ആരംഭിക്കുമെന്നും തരണ്‍ പറയുന്നു.
സൂപ്പര്‍താരം നിരവധി സൂപ്പര്‍താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇംഗ്ലീഷ്, കന്നഡ ഭാഷകളില്‍ ഒരേസമയം ചിത്രീകരിച്ച 'ടോക്സിക്' ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നിവയുള്‍പ്പെടെയുള്ള ഭാഷകളില്‍ റിലീസ് ചെയ്യും. നടി ഗീതു മോഹന്‍ദാസ് ആണ് ചിത്രത്തിന്റെ സംവിധാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us