വേറിട്ട സിനിമാറ്റിക് അനുഭവം; ക്രൈം ത്രില്ലര്‍ 'കാളരാത്രി' ഇന്ന് മുതല്‍ മനോരമ മാക്‌സില്‍

ഗ്രേമോങ്ക് പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന പക്കാ ആക്ഷന്‍-പാക്ക്ഡ് ക്രൈം ത്രില്ലറാണ് കാളരാത്രി.

New Update
865fb5de-cdc9-418c-b68f-ca261dfa0df8

പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകര്‍ഷിച്ച ആര്‍ജെ മഡോണയ്ക്ക് ശേഷം സംവിധായകന്‍ ആനന്ദ് കൃഷ്ണ രാജ് തന്നെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം 'കാളരാത്രി' റിലീസിന് ആയി. മലയാളത്തിലെ പുതുമയാര്‍ന്ന ഈ ആക്ഷന്‍ ക്രൈംത്രില്ലര്‍ മനോരമ മാക്‌സില്‍ നേരിട്ട് ഒടിടി പ്രീമിയര്‍ ആയിട്ടാണ്  റിലീസ് ചെയ്യുന്നത്. 

Advertisment

നവരാത്രിയുടെ ഏഴാം ദിവസം ആരാധിക്കുന്ന ദുര്‍ഗ്ഗാദേവിയുടെ ഉഗ്രരൂപമാണ് കാളരാത്രി. അന്ധകാരത്തെയും തിന്മയെയും നശിപ്പിക്കുന്ന കാളരാത്രി, ഭയപ്പെടുത്തുന്ന രൂപമാണെങ്കിലും, സര്‍വഥാ ഐശ്വര്യവതിയാണ്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുമ്പോലെ ഈ നവരാത്രി കാലത്ത് കാളരാത്രി ദിവസത്തില്‍ തന്നെയാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നതും എന്നത് ഏറെ പ്രത്യേകതയാണ്.

ഗ്രേമോങ്ക് പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന പക്കാ ആക്ഷന്‍-പാക്ക്ഡ് ക്രൈം ത്രില്ലറാണ് കാളരാത്രി. തമിഴ് ബ്ലോക്ക്ബസ്റ്റര്‍ 'കൈതി'യുടെ കേരളത്തിലെ വിജയകരമായ വിതരണത്തിന് ശേഷമുള്ള കമ്പനിയുടെ ആദ്യത്തെ സ്വതന്ത്ര നിര്‍മ്മാണ സംരംഭമാണിത്. കഴിവുള്ള അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു പുതുമുഖ ക്രിയേറ്റീവ് സംഘത്തെ ഈ ചിത്രം അവതരിപ്പിക്കുന്നു. 

പുതുമുഖങ്ങളായ മരിയ അബീഷ്, അഡ്രിയന്‍ അബീഷ്, ആന്‍ഡ്രിയ അബീഷ് എന്നിവര്‍ക്കൊപ്പം തമ്പു വില്‍സണ്‍, അഭിമന്യു സജീവ്, ജോളി ആന്റണി, മരിയ സുമ എന്നിവരുള്‍പ്പെടെ കഴിവുള്ള കലാകാരന്മാരുടെ ശക്തമായ ഒരു സംഘവും ഈ ആവേശകരമായ ആക്ഷന്‍ എന്റര്‍ടെയ്നറില്‍ അഭിനയിക്കുന്നു. കൗതുകകരമായ ഒരു തീമും അതിന് പിന്നിലൊരു ആവേശകരമായ ടീമുമുള്ള കാളരാത്രി വേറിട്ടൊരു സിനിമാറ്റിക് അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കുമെന്ന് സംവിധായകന്‍ പറയുന്നു.

ഡി.ഓ.പി: ലിജിന്‍ എല്‍ദോ എലിയാസ്, മ്യൂസിക് ആന്‍ഡ് ബിജിഎം: റിഷാദ് മുസ്തഫ, ലൈന്‍ പോഡ്യൂസര്‍: കണ്ണന്‍ സദാനന്ദന്‍, ആര്‍ട്ട്: ഡാനി മുസിരിസ്, മേക്കപ്പ്: മഹേഷ് ബാലാജി, ആക്ഷന്‍: റോബിന്‍ ടോം, കോസ്റ്റ്യൂംസ്: പ്രീതി സണ്ണി, കളറിസ്റ്റ്: അലക്‌സ് വര്‍ഗ്ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഫ്രാന്‍സിസ് ജോസഫ് ജീര, വിഎഫ്എക്‌സ്: മനോജ് മോഹനന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: ഷിബിന്‍ സി. ബാബു, മാര്‍ക്കറ്റിംഗ്: ബി സി ക്രിയേറ്റീവ്‌സ്, പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്: മനു കെ തങ്കച്ചന്‍, പിആര്‍ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Advertisment