അടി കൊള്ളുന്ന ഒരൊറ്റ സീന്‍ മാത്രം പോലും ശ്രീനിയേട്ടന്‍ ചെയ്യും, സിനിമയില്‍ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് ശ്രീനിവാസന്‍: ഉര്‍വശി

" അപ്രധാനമായ വേഷങ്ങളില്‍ ശ്രീനിയേട്ടന്‍ അഭിനയിച്ചിട്ടുണ്ട്"

author-image
ഫിലിം ഡസ്ക്
New Update
e2c369b2-dea6-4e9a-aaa5-029946215644

സിനിമയില്‍ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിവാസനെന്ന് നടി ഉര്‍വശി. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. 

Advertisment

''ഞാന്‍ കണ്ടതില്‍, സിനിമയില്‍ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടന്‍. എത്ര താരങ്ങളുണ്ടായാലും വലിയ സ്റ്റാര്‍സിന്റെ പടങ്ങളില്‍ അപ്രധാനമായ വേഷങ്ങളില്‍ ശ്രീനിയേട്ടന്‍ അഭിനയിച്ചിട്ടുണ്ട്. അതിന്റെ ആവശ്യമില്ലായിരുന്നു എന്ന് നമുക്ക് തോന്നും.

ഒരു മുത്തശികഥ എന്ന സിനിമയുടെ ക്ലൈമാക്സില്‍ ഒരു തെറിയും വിളിച്ച് ഒരു സ്ത്രീയുടെ അടിയും കൊള്ളുന്ന ഒരൊറ്റ സീനാണ് ശ്രീനിയേട്ടനുള്ളത്. ശ്രീനിയേട്ടനല്ലാതെ ആ റേഞ്ചിലുള്ള വേറൊരു നടന്‍ ചിലപ്പോള്‍ ചെയ്യില്ല. 

കാരണം അത് ചെയ്തതുകൊണ്ട് തന്റെ ഇമേജ് നഷ്ടപ്പെടില്ലെന്ന ആത്മവിശ്വാസം ശ്രീനിയേട്ടനുണ്ട്. അതാണ് അദ്ദേഹത്തോട് നമുക്ക് തോന്നുന്ന റെസ്പെക്ടും ആരാധനയും...''

Advertisment