ഞാറള്ളൂര്‍ ഗ്രാമത്തിലെ റിട്ടേയ്ഡ് വൈദ്യുതി വകുപ്പ് ഉദ്യേഗസ്ഥനായ ബാലന്‍പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായ മനോജിന്റെ ജീവിതത്തിലേക്ക് വ്യത്യസ്ഥ സാഹചര്യങ്ങളില്‍ കടന്നു വരുന്ന വ്യത്യസ്ഥ മതസ്ഥരായ മൂന്ന് പെണ്‍കുട്ടികളും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവവികാസങ്ങളും പ്രമേയമാക്കുന്ന ചിത്രം 'ഹിമുക്രി'ഏപ്രില്‍ 25ന് കേരളത്തിലെ തീയേറ്ററുകളിലെത്തും.
എക്‌സ് ആന്‍ഡ് എക്‌സ് ക്രിയേഷന്‍സിന്റെ ബാനറില്‍ ചന്ദ്രകാന്തന്‍ പുന്നോര്‍ക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച് നവാഗതനായ പി.കെ. ബിനു വര്‍ഗീസ് സംവിധാനം ചെയ്യുന്നു.
/sathyam/media/media_files/2025/04/16/wgWe3ZzreKoaAvydtccx.jpg)
പുതുമുഖം അരുണ്‍ ദയാനന്ദ് നായക കഥാപാത്രമായ മനോജിനെ അവതരിപ്പിക്കുമ്പോള്‍ നായികമാരെ അവതരിപ്പിക്കുന്നത് ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവരാണ്.
എഫ്.എന്‍. എന്റര്‍ടെയ്ന്‍മെന്റ് വിതരണം ചെയ്യുന്ന ഹിമുക്രിയില്‍ ശങ്കര്‍, കലാഭവന്‍ റഹ്മാന്‍, നന്ദു ജയ്, രാജ്മോഹന്‍, ഡിക്‌സണ്‍, രാജഗോപാലന്‍, എലിക്കുളം ജയകുമാര്‍, ചന്ദ്രകാന്തന്‍ പുന്നോര്‍ക്കോട്, മത്തായി തണ്ണിക്കോട്ട്, പി.ജി.എസ്. ആനിക്കാട്, സുകുമാരന്‍ അത്തിമറ്റം, കെ.പി. പീറ്റര്‍, തജ്ജുദ്ദീന്‍, വിവേക്, ജേക്കബ്ബ്, ജെറിക്‌സണ്‍, ഇച്ചു ബോര്‍ഖാന്‍, അംബിക മോഹന്‍, ശൈലജ ശ്രീധരന്‍നായര്‍, അമ്പിളി അമ്പാളി, ജാനകി ജീതു, ഷൈനി കോഴിക്കോട് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
/sathyam/media/media_files/2025/04/16/aU6zKXAMCyagGDkG2bfr.jpg)
എലിക്കുളം ജയകുമാര്‍ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന ഹിമുക്രിയുടെ ഛായാഗ്രാഹണവും ചിത്രസന്നിവേശവും ജോഷ്വാ റൊണാള്‍ഡ് നിര്‍വഹിക്കുന്നു. സുജ തിലകരാജ്, ഷഫീഖ് ആലങ്കോട്, റസിയ സലിം മണനാക്ക്, സുനില്‍ കല്ലൂര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് നിസാം ബഷീറും സുരേഷ് നന്ദനുമാണ്.
/sathyam/media/media_files/2025/04/16/oDLTgXIgk57ItQ2HAJ3I.jpg)
പശ്ചാത്തല സംഗീതം അജിത് സുകുമാരനും ശബ്ദമിശ്രണം കൃഷ്ണജിത്ത് എസ് വിജയനും നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയശീലന്‍ സദാനന്ദന്‍, അസോസിയേറ്റ് ഡയറക്ടര്‍ എ എല്‍ അജികുമാര്‍, കലാസംവിധാനം അജി മണിയന്‍. ചമയം രാജേഷ് രവിയും വസ്ത്രാലങ്കാരം സുകേഷ് താനൂരും നിര്‍വഹിക്കുന്നു. സംഘട്ടനം - ജാക്കി ജോണ്‍സണ്‍, കോറിയോഗ്രാഫി - അശ്വിന്‍ സി ടി, അസ്‌നേഷ് നവരസം, പ്രജിത, പോസ്റ്റേഴ്‌സ് - ഇമേജിനറി ട്രീ, നിശ്ചലഛായാഗ്രാഹണം -അജേഷ് ആവണി, പി.ആര്‍.ഒ.- എ.എസ്. ദിനേശ്, അജയ് തുണ്ടത്തില്‍.