/sathyam/media/media_files/2025/08/13/b07abd2b-8cbb-4c54-a84c-5e277ab242a9-1-2025-08-13-15-59-01.jpg)
ആശുപത്രി കിടക്കയില്‍ നിന്നുള്ള നടന്‍ റിയാസ് നര്‍മകലയുടെ ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. പലരും തന്നെ വിളിച്ചത് എന്താണ് സംഭവിച്ചതെന്ന് അറിയാതെയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെ റിയാസ് പറയുന്നു.
''ഇന്നലെ ഞാന്‍ അഞ്ച് ദിവസം ആശുപത്രിയിലായിരുന്നതിന്റെ വാര്‍ത്തയും ഫോട്ടോയും പേജില്‍ ഇട്ടിരുന്നു. ഫുഡ് പോയ്സണ്‍ ആയിരുന്നു. സാധാരണ എല്ലാവര്‍ക്കും വരുന്നതാണ്. എനിക്കും മുമ്പ് വന്നിട്ടുണ്ട്. പക്ഷെ ഇത്ര ഗുരുതരമാകുന്നത് ആദ്യമാണ്. അതിനാല്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ആ വാര്‍ത്തയാണ് പങ്കുവച്ചത്.
ഒരുപാട് പേര്‍ വിളിച്ച് ക്ഷേമം അന്വേഷിച്ചു. സന്തോഷം. ചില ഓണ്‍ലൈനുകള്‍ എടുത്ത് തലക്കെട്ട് ഇട്ട് കൊടുത്തതോടെ ഒരുപാട് ആളുകളിലേക്ക് വാര്‍ത്ത പോയി. തുടര്‍ന്ന് പുറത്തു നിന്നടക്കം പലരും വിളിച്ചു. ഇപ്പോഴും വിളിച്ചു കൊണ്ടിരിക്കുന്നു. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ഇഷ്ടം കൊണ്ടാണ് വിളിക്കുന്നത്.
അതേസമയം വാര്‍ത്ത വായിക്കാതെ ഫോട്ടോ മാത്രം കണ്ടാണ് പലരും വിളിക്കുന്നത്. ഞാന്‍ എന്റെ അനുഭവമാണ് പറഞ്ഞത്. പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നവര്‍ ശ്രദ്ധിക്കണം എന്ന രീതിയിലാണ് പറഞ്ഞത്. വാര്‍ത്ത വായിക്കാതെ, എന്ത് സംഭവിച്ചുവെന്ന് ചോദിച്ചാണ് ആളുകള്‍ വിളിക്കുന്നത്. അഞ്ച് ദിവസത്തെ ചികിത്സയൊക്കെ കഴിഞ്ഞ് വീട്ടിലെത്തി. കുറച്ച് ദിവസം വിശ്രമം വേണം.
എന്നെ ഒരുപാട് പേര്‍ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്തു. എന്നെ സ്നേഹിക്കുന്ന ഇത്രയും ആളുകള്‍ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്...''