/sathyam/media/media_files/2025/08/19/ec6f85af-f5fa-48be-8e47-2b7d14786c4b-2025-08-19-17-09-18.jpg)
ഓപ്പോസിറ്റ് നില്‍ക്കുന്ന താരം മൈന്‍ഡ് ചെയ്തില്ലെങ്കില്‍ തനിക്കൊരു വിഷയവുമില്ലെന്ന് നടന്‍ കൃഷ്ണ. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
''അമ്മ സംഘടനയുടെ ഇലക്ഷന്‍. ഇലക്ഷന് മാത്രം വിളിക്കുന്നവരുണ്ട്. അല്ലെങ്കില്‍ അവര്‍ വിളിക്കില്ല. മലയാള സിനിമയില്‍ എന്നെപ്പോലെ നില്‍ക്കുന്നയാളാണ്. ഒരു സമയത്ത് നന്നായി തിളങ്ങി വന്നു.
അമ്മ മീറ്റിംഗില്‍ കണ്ടപ്പോള്‍ പുള്ളിക്ക് നമ്മളെ ആവശ്യമില്ലാത്തപോലെയാണ് നില്‍ക്കുന്നത്. പക്ഷേ ഇത്തവണ അയാള്‍ എന്നെ വിളിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ മത്സരിക്കുന്നുണ്ടെന്ന് പറഞ്ഞിട്ട്.
വിളിച്ചപ്പോള്‍ സന്തോഷമേയുള്ളൂ, പക്ഷേ നേര്‍ക്കുനേരെ നിന്നിട്ട് നീ നന്നായൊന്ന് സംസാരിച്ചിട്ടുണ്ടോയെന്ന് ഞാന്‍ ചോദിച്ചു. ഒരുമിച്ചിരുന്ന് സംസാരിച്ചതുപോലുമില്ല, ജസ്റ്റ് ഒരു ഹായ് മാത്രം. പക്ഷേ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നില്‍ക്കുമ്പോള്‍ നിനക്ക് എന്റെ വോട്ട് വേണം, ഇതൊന്നു ഓര്‍ത്തുവയ്ക്കണം.
ഞാന്‍ നിനക്ക് വോട്ട് ചെയ്യുമെന്ന് അയാളോട് ഓപ്പണായി പറഞ്ഞു. എനിക്ക് അയാളോട് ഒരു ദേഷ്യവുമില്ല. അയാള്‍ ക്ലിയര്‍ ചെയ്തു. അയാളുടെ കഥ കേള്‍ക്കുമ്പോള്‍ എന്നേക്കാള്‍ മോശം സാഹചര്യമാണ്. ഞാന്‍ എന്നെത്തന്നെ റിക്രീയേറ്റ് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് അവന്‍ പറഞ്ഞു. ആ ആളുമായി ഇപ്പോഴും ഞാന്‍ നല്ല കമ്പനിയാണ്. അവന്റെ പേര് പറയുന്നില്ല. എല്ലാരുടെയടുത്തും ഇടിച്ചുനില്‍ക്കുന്നൊരു നടനാണ്...''