/sathyam/media/media_files/2025/08/26/e6ae0a15-a6ac-4d3f-87bf-e1a121320825-2025-08-26-16-27-29.jpg)
തന്നെ താനായി ജീവിക്കാന്‍ സമ്മതിക്കുന്നയാളാണ് തന്റെ ഭര്‍ത്താവെന്ന് സീരിയല്‍ നടി സ്മിത.
'' എന്റെ ഇന്റര്‍കാസ്റ്റ് മാര്യേജാണ്. എന്റെ ഭര്‍ത്താവ് സ്ട്രിക്ട് അല്ല. എന്നെ ഞാനായി ജീവിക്കാന്‍ സമ്മതിക്കുന്നയാളാണ്. സ്മിതാ നീ തലയില്‍ തുണിയിട്ട് നടക്കണമെന്നൊന്നും ഭര്‍ത്താവ് പറയാറില്ല. എന്റെ ഇഷ്ടത്തിനാണ് മതം മാറിയത്.
ഞാന്‍ ബിഎസ്‌സി നഴ്‌സാണ്. അഞ്ച് വര്‍ഷം ദുബായില്‍ ജോലി ചെയ്തു. മുസ്ലീം രാജ്യത്ത് നിന്നപ്പോള്‍ എനിക്ക് ഇസ്ലാമിനോട് ഒരിഷ്ടം തോന്നി. ഞാനത് പോയി പഠിച്ചു.
മൂന്ന് മാസം മതം പഠിച്ചു, ഖുര്‍ ആന്‍ ഓതാന്‍ അറിയില്ല. പക്ഷേ നിസ്‌കരിക്കാനും കാര്യങ്ങളുമൊക്കെ അറിയാം. എന്നിട്ടാണ് വിവാഹം കഴിച്ചത്. എന്റെ ഷക്കീലിനെ കിട്ടാന്‍ വേണ്ടിയല്ല മതം മാറിയത്. അവരുടെ കൂടെ നില്‍ക്കുമ്‌ബോള്‍ അവരുടെ രീതിയില്‍ പോകാനാണ് ആഗ്രഹം.
അവര്‍ എന്റെയടുത്ത് തലയില്‍ തുണിയിടാന്‍ പറയാറില്ല. സ്ലീവ്ലെസ് ഇടുന്നു, എന്നിട്ടാണോ നീ മുസ്ലീമെന്ന് ഇത് കേള്‍ക്കുന്നവര്‍ ചോദിക്കും. പക്ഷേ ഇതെന്റെ ഇഷ്ടമാണ്. എന്റെ പേഴ്‌സണല്‍ ചോയ്‌സാണ്. ഇപ്പോഴാണോ കല്യാണം കഴിഞ്ഞതെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്.
പത്ത് വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. ഒന്‍പത് വയസുള്ള മോനുണ്ട്. ഞങ്ങള്‍ വളരെ സന്തോഷത്തോടെ ജീവിക്കുന്നു. മതം മാറിയെന്നേയുള്ളൂ. എന്റെ പേര് ഇപ്പോഴും സ്മിത സാമുവല്‍ എന്നുതന്നെയാണ്.
പള്ളിയില്‍ ജന്നത്ത് എന്നിട്ടിട്ടുണ്ട്. ഞാന്‍ പള്ളിയില്‍ പോകാറുണ്ട്. അമ്പലത്തില്‍ പോയാല്‍ എനിക്ക് സമാധാനം കിട്ടിയാല്‍ പോകും. എല്ലാ മതത്തോടും എനിക്ക് ബഹുമാനമാണ്. ശക്തമായ മതവിശ്വാസിയല്ല ഞാന്‍...''