വികൃതി സഹിക്കാന്‍ പറ്റാതെ സഹോദരിമാര്‍ തന്നെ കൊല്ലാന്‍ തീരുമാനിച്ചെന്ന് നടി സുരഭി ലക്ഷ്മി. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
''ഞാന്‍ പറയാറുണ്ട്, എന്നെപ്പോലൊരു കുട്ടിയെ എനിക്ക് വളര്‍ത്താന്‍ പറ്റില്ലെന്ന്. എന്റെ അമ്മയുടെ നാലാമത്തെ കുട്ടിയാണ് ഞാന്‍. ഏറ്റവും ഇളയ ആളാണ്. സൗദിക്കുട്ടിയെന്നാണ് വിളിക്കുക. അച്ഛന്‍ കുറേക്കാലം സൗദിയിലൊക്കെ നിന്ന് വന്ന ശേഷമാണ് ഞാനുണ്ടാകുന്നത്.
/filters:format(webp)/sathyam/media/media_files/2025/06/20/c9607356-650f-44fd-b176-b94ffc22c514-2025-06-20-14-43-00.jpg)
ആ സമയത്ത് അവിടെയൊന്നും നാല് കുട്ടികളുണ്ടായിരുന്നില്ല. എന്നാല്‍ ഇത് വേണ്ടെന്ന് വിചാരിച്ചു. അതിനായി പല പല നാടന്‍ ക്രിയകള്‍ ചെയ്തു. അമ്മ എന്നും തോട്ടില്‍ ചാടാന്‍ പോകും. അരി ഇടിക്കും. അങ്ങനെ ഒരു ഗര്‍ഭിണി എന്തൊക്കെ ചെയ്യാന്‍ പാടില്ലെന്ന് പറയുമോ അതൊക്കെ ചെയ്തിട്ടുണ്ട്.
പിന്നെ അമ്മയ്ക്ക് തന്നെ കുറ്റബോധം തോന്നി. ഇനി വരുന്നത് അംഗവൈകല്യത്തോടേയോ ബുദ്ധിമാന്ദ്യത്തോടെയോ മറ്റോ ആകുമോ എന്ന ഭയം തോന്നി. അതോടെ അമ്മ എന്നെ സ്നേഹിച്ചു തുടങ്ങിയെന്നാണ് പറയുന്നത്.
/filters:format(webp)/sathyam/media/media_files/2025/06/20/776cf3aa-66c8-4798-aa9b-b0960d4f5725-2025-06-20-14-43-18.jpg)
അങ്ങനെയാണ് ഞാനുണ്ടാകുന്നത്. ഇതുപോലെ കരിച്ചിലുള്ള, സഹിക്കാന്‍ പറ്റാത്ത കുട്ടിയായിരുന്നു. എന്റെ ചേച്ചിമാരെ പഠിക്കാനൊന്നും സമ്മതിക്കില്ല. അവരുടെ പുസ്തകം വലിച്ചു കീറും. ശല്യം കാരണം ചേച്ചിമാര്‍ ഇതിനെയങ്ങ് കൊന്നാലോ എന്ന് ചിന്തിച്ചു.
നിന്നെ ഞങ്ങള്‍ കൊല്ലുമെന്ന് പറഞ്ഞു. എന്നിട്ട് എന്നെ കൊല്ലാനായി കുമാരേട്ടന്റെ പറമ്പിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോള്‍ ഇളയ ചേച്ചി കൊല്ലണോ എന്ന് ചോദിച്ചു. അപ്പോഴേക്കും മൂത്ത ചേച്ചിയ്ക്കും താല്‍പര്യമില്ലാതായി. വേണ്ട നാളെ ഒന്ന് കൂടി നോക്കിയിട്ട് കൊല്ലാമെന്ന് പറഞ്ഞു. അങ്ങനെ തിരിച്ചു കൊണ്ടു വന്നു. ഇന്ന് അതു പറഞ്ഞ് ചിരിക്കും.
/filters:format(webp)/sathyam/media/media_files/2025/06/20/5857934d-3827-49ee-a866-9c42840b5bd7-2025-06-20-14-43-31.jpg)
വീടിന്റെ അടുത്തുള്ള തോട്ടില്‍ ചേച്ചിമാര്‍ കുളിക്കാന്‍ പോകുമ്പോള്‍ ഞാനും പിന്നാലെ പോകും. ഞാന്‍ വെള്ളത്തിലിറങ്ങുന്നതിനാല്‍ കുളിക്കാന്‍ നേരം അവര്‍ എന്നെ വെള്ളത്തില്‍ ഒരു വള്ളിയില്‍ പിടിച്ച് നിര്‍ത്തിക്കും. പിടിവിട്ടാല്‍ ഞാന്‍ ഏതെങ്കിലും പുഴയിലെത്തിയേനെ.
അന്ന് നാലോ അഞ്ചോ വയസേ കാണുള്ളൂ. അവര്‍ കുളിച്ച് കഴിയുന്നത് വരെ ഞാന്‍ വെള്ളത്തില്‍ കിടക്കും. അതേസമയം ഇതൊക്കെ തമാശയാണ്. അവര്‍ എന്നെ നന്നായി നോക്കിയിട്ടുണ്ട്...''