മഞ്ഞുമ്മല്‍ ബോയ്‌സ് നിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഉത്തരവ്.
സൗബിനൊപ്പം ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. സിനിമയിലെ പങ്കാളിത്തം ഉപയോഗിച്ച് ആളുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെന്ന് ആരോപിച്ചാണ് കേസ്.
ജൂലൈ ഏഴിന് അന്വേഷണ സംഘത്തിന് മുന്നില്‍ പ്രതികള്‍ ഹാജരാകണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയയ്ക്കണം.
സിനിമാ നിര്‍മ്മാണത്തിന് പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയിലായിരുന്നു കേസ്. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.