എന്നെ വിവാഹം കഴിക്കുന്നയാള്‍ ഒരു നിയന്ത്രണമില്ലാതെ എന്നെ അഭിനയിക്കാന്‍ വിടുന്ന ഒരാളാകണം, എന്റെ വീട്ടില്‍ വന്ന് താമസിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് ആലോചനകള്‍ ക്ഷണിക്കുന്നു: അനുശ്രീ

"34 വര്‍ഷമായി താമസിക്കുന്ന വീട്ടില്‍ നിന്ന് മറ്റൊരിടത്തേക്ക് പോകാന്‍ ഇപ്പോള്‍ എനിക്ക് പറ്റണില്ല"

author-image
ഫിലിം ഡസ്ക്
New Update
Instagram_final_frames__102710808_828973330839513_4233512363783324848_n

ഏറ്റവും ഇഷ്ടപ്പെട്ട ജോലി സിനിമയില്‍ അഭിനയിക്കുന്നതാണെന്ന് നടി അനുശ്രീ. 

Advertisment

''എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ജോലി സിനിമയില്‍ അഭിനയിക്കുക എന്നതാണ്. വിവാഹ സങ്കല്‍പ്പം ആരോഗ്യമുള്ളിടത്തോളം കാലം ഒരു നിയന്ത്രണവുമില്ലാതെ എന്നെ അഭിനയിക്കാന്‍ വിടുന്ന ഒരാളാകണം. അതിനാണ് ആദ്യം പരിഗണന നല്‍കുന്നത്.

134794-anu-photoshoot

34 വര്‍ഷമായി താമസിക്കുന്ന വീട്ടില്‍ നിന്ന് മറ്റൊരിടത്തേക്ക് പോകാന്‍ ഇപ്പോള്‍ എനിക്ക് പറ്റണില്ല. അതുകൊണ്ട് ഇങ്ങോട്ടേക്ക് വരുന്ന ആരെയെങ്കിലും നോക്കാം. 

actress-anusree-looking-gorgeous-in-designer-saree_16652051845

അതുകൊണ്ട് ഞങ്ങള്‍ മാട്രിമോണിയില്‍ ഇങ്ങനെ കൊടുക്കും, എന്റെ വീട്ടില്‍ വന്ന് താമസിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് ആലോചനകള്‍ ക്ഷണിക്കുന്നു. മറ്റൊരു വീട് വയ്ക്കണമെന്ന ടാസ്‌കൊക്കെയുള്ള വീട്ടിലെ ഇളയ ചെക്കന്മാര്‍ ഉണ്ടാകില്ലേ? അവര്‍ വേറെ വീട് വയ്ക്കേണ്ട, എന്റെ വീട്ടിലേക്ക് കൊണ്ടുവരാം...'' 

 

Advertisment