New Update
/sathyam/media/media_files/2025/08/25/d8d35ed2-ddfd-46c3-ba44-d9b2d73d1a79-2025-08-25-09-35-34.jpg)
സമുദ്രക്കനി, ഭരത്, സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിശാരദ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ വി. നാഗേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ വീരവണക്കം ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രം ഓഗസ്റ്റ് 29ന് പ്രദര്‍ശനത്തിനെത്തും.
Advertisment
കേരള-തമിഴ് നാട് ചരിത്ര പശ്ചാത്തലത്തില്‍ സഖാവ് പി.കൃഷ്ണപിള്ളയുടെ സംഭവബഹുലമായ പോരാട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ റിതേഷ്, രമേഷ് പിഷാരടി, സുരഭി ലക്ഷ്മി, സിദ്ധാംഗന, ഐശ്വിക, പ്രേംകുമാര്‍, അരിസ്റ്റോ സുരേഷ്, സിദ്ധിക്, ആദര്‍ശ്, ഭീമന്‍ രഘു, ഫ്രോളിക് ഫ്രാന്‍സിസ്, ഉല്ലാസ് പന്തളം, പ്രമോദ് വെളിയനാട്, റിയാസ്, സുധീഷ്, ശാരി, ഉദയ, കോബ്ര രാജേഷ്, വി.കെ. ബൈജു, ഭരണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.