എന്റെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്, ട്രൈജമിനല്‍ ന്യൂറല്‍ജിയ ഉണ്ടെങ്കിലും ഞാന്‍ ജോലി ചെയ്യുന്നു, തലച്ചോറില്‍ ഒരു അന്യൂറിസമുണ്ട്: സല്‍മാന്‍ ഖാന്‍

ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങളുമായി നിശബ്ദമായി പോരാടുകയാണെന്ന് സല്‍മാന്‍ പങ്കുവച്ചു.

author-image
ഫിലിം ഡസ്ക്
New Update
th (10)

എന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ സല്‍മാന്‍ ഖാന്‍. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ'യുടെ പുതിയ സീസണിലെ ആദ്യ അതിഥിയായി എത്തിയതായിരുന്നു താരം.

Advertisment

നെറ്റ്ഫ്‌ളിക്‌സില്‍ സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് നടന്‍ വിവാഹം, സമ്പത്ത്, വ്യക്തിപരമായ മറ്റ് കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിച്ചത്.

കപില്‍ ശര്‍മ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വിവാഹവും വിവാഹമോചനവും വൈകാരികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങളുമായി നിശബ്ദമായി പോരാടുകയാണെന്ന് സല്‍മാന്‍ പങ്കുവച്ചു.

വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്, ട്രൈജമിനല്‍ ന്യൂറല്‍ജിയ ഉണ്ടെങ്കിലും ഞാന്‍ ജോലി ചെയ്യുന്നു, തലച്ചോറില്‍ ഒരു അന്യൂറിസമുണ്ട്, എന്നിട്ടും ഞാന്‍ ഇപ്പോഴും ജോലി ചെയ്യുന്നു. എവി തകരാറുമുണ്ട്, ഇപ്പോഴും അത് തുടരുന്നു. 

വിവാഹശേഷം അവരുടെ മാനസികാവസ്ഥ മോശമാകുന്ന നിമിഷം, എനിക്കുള്ളതിന്റെ പകുതി സമ്പാദ്യം അവര്‍ എടുത്തുകളയും. ഞാന്‍ ചെറുപ്പമാണെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. എനിക്ക് അതെല്ലാം തിരികെ നേടാമായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. 

ട്രൈജമിനല്‍ ന്യൂറല്‍ജിയ എന്നത് ഒരു നാഡി രോഗമാണ്. അമ്പത് കഴിഞ്ഞവരെയാണ് കൂടുതലായി ബാധിക്കുന്നത്. എ.വി മാല്‍ഫോര്‍മേഷന്‍ (ആര്‍ട്ടീരിയോവീനസ് മാല്‍ഫോര്‍മേഷന്‍) എന്നത് രക്തക്കുഴലുകളുടെ അസാധാരണമായ ഒരു കുരുക്കാണ്, ഇത് ധമനികള്‍ക്കും സിരകള്‍ക്കും ഇടയിലുള്ള സാധാരണ രക്തപ്രവാഹത്തെ തടസപ്പെടുത്തുന്നു.