നടന്‍ ഇന്നസെന്റിന്റെ കൊച്ചുമകന്‍ ഇന്നസെന്റ് സോണെറ്റ്, നടന്‍ ടിനി ടോമിന്റെ മകന്‍ ആദം ഷെം ടോം, നിര്‍മാതാവും നടനുമായ ബാദുഷയുടെ മകന്‍ സാഹിര്‍ ബാദുഷ,അക്വാ ടോണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐ.എം. എലിയാസ് തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ഹായ് ഗയ്‌സ് എന്ന സിനിമയുടെ പൂജാ കര്‍മ്മം തൃശൂര്‍ പുതുക്കാട് ഹോളിഡേ പാര്‍ക്കില്‍ നിര്‍വഹിച്ചു.
പുതുക്കാട് നിയോജകമണ്ഡലം എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ റവ. ഫാദര്‍ പോള്‍ തേക്കാനത്ത് ആദ്യ തിരി തെളിയിച്ചു.
ടിനി ടോം, ബിജു കുട്ടന്‍, സുനില്‍ സുഖദ, കലാഭവന്‍ നിയാസ്, നിര്‍മ്മല്‍ പാലാഴി, ബെന്നി കലാഭവന്‍, ഡയാന ഹമീദ്, സ്മിനു തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
തൃക്കുക്കാരന്‍ ഫിലിംസിന്റെ ബാനറില്‍ ജോസഫ് തൃക്കുക്കാരന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെയിംസ് ക്രിസ് നിര്‍വഹിക്കുന്നു. സുഭാഷ് പോണോളി എഴുതിയ വരികള്‍ക്ക് ആര്‍ എല്‍വി പ്രമോദ് ചെറുവത്തൂര്‍ സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മുകേഷ് തൃപ്പൂണിത്തുറ, കല-ഷിജു കോഴിക്കോട്, മേക്കപ്പ്-സുധീഷ് നാരായണന്‍, കോസ്റ്റ്യൂംസ്-സുകേഷ് താനൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഹരിശ്രീ ബാബുരാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഗൗതം കൃഷ്ണ, പി ആര്‍ ഒ- എ.എസ്. ദിനേശ്.