ലഹരി ഉപയോഗിച്ച് എനിക്കു നഷ്ടമായത് പഠനം, ആരോഗ്യം ആ സമയത്തെ പ്രണയം, കൂട്ടുകാര്‍, പ്രണയിച്ച പെണ്‍കുട്ടി വേറെ വിവാഹം കഴിച്ചു, എന്റെ അച്ഛന്റെ ആരോഗ്യം മോശമായതും അമ്മ ഏറ്റവും കൂടുതല്‍ വിഷമിച്ചതും ഞാന്‍ കാരണമാണ്: ധ്യാന്‍ ശ്രീനിവാസന്‍

"വളരെ ചെറുപ്പത്തിലേ ലഹരി ഉപയോഗം തുടങ്ങിയ ആളാണ് ഞാന്‍"

author-image
ഫിലിം ഡസ്ക്
New Update
th (7)

വളരെ ചെറുപ്പത്തിലേ ലഹരി ഉപയോഗം തുടങ്ങിയ ആളാണ് താനെന്ന് തുറന്നു പറഞ്ഞ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. 

Advertisment

''ഷൈന്‍ ടോം എന്റെ അടുത്ത സുഹൃത്താണ്. സിനിമയുടെ താരത്തിളക്കത്തിലേക്കു വന്ന ശേഷം വളരെ വൈകിയാണ് അഡിക്ഷന്‍ എന്ന് ഘട്ടത്തിലേക്കൊക്കെ ഷൈന്‍ എത്തിയത്. എന്നാല്‍ എന്റെ കേസില്‍ അങ്ങനെയല്ല. 

വളരെ ചെറുപ്പത്തിലേ ലഹരി ഉപയോഗം തുടങ്ങിയ ആളാണ് ഞാന്‍. ആ സമയത്തെ ജീവിതം, സാമ്പത്തികാവസ്ഥ, പഠിച്ച സ്ഥലം ഇതൊക്കെ സ്വാധീനിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ ലഹരി ഉപയോഗിച്ചുതുടങ്ങി. സൊസൈറ്റിയില്‍ നമ്മള്‍ ജീവിക്കുമ്പോള്‍ നമുക്കൊപ്പമുള്ള ഒരാളെങ്കിലും ഇതൊക്കെ ഉപയോഗിക്കുന്നുണ്ടാകാം. അത് നമ്മളെയും ചിലപ്പോള്‍ സ്വാധീനിക്കും.

ff

ലഹരി ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ നേരത്തെ തന്നെ അറിയാന്‍ എനിക്ക് സാധിച്ചു. ഇത് നമ്മുടെ ആരോഗ്യത്തിന് നല്ലതല്ലെന്ന് സ്വയം തിരിച്ചറിയുക മാത്രമാണ് ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗം. എന്റെ ചേട്ടന്‍ ഉള്‍പ്പെടെ എല്ലാവരും എന്നോട് ഇത് നീ ഉപയോഗിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. അന്ന് അച്ഛനും അമ്മയും ഒന്നും ഒപ്പമില്ല. ഹോസ്റ്റലില്‍ ലഭിച്ച സ്വാതന്ത്ര്യം പരമാവധി ദുരുപയോഗം ചെയ്തു.

ലഹരി ഉപയോഗത്തിന്റെ ഫലമായി എനിക്കു നഷ്ടമായത് പഠനം, ആരോഗ്യം ആ സമയത്തെ പ്രണയം, കൂട്ടുകാര്‍, അവര്‍ നേരിട്ട വാഹനാപകടങ്ങള്‍, മരണം എല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. പ്രണയിച്ച പെണ്‍കുട്ടി വേറെ വിവാഹം കഴിച്ചു. ഇതൊക്കെ ആ സമയത്ത് നമ്മള്‍ ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍ ചെയ്യാത്തതുകൊണ്ടും ലഹരിയുടെ അഡിക്ഷന്‍ കൊണ്ടാണെന്നുമുള്ള തിരിച്ചറിവ് ഒരു ഘട്ടത്തില്‍ നമുക്കുണ്ടാകും.

ആ തിരിച്ചറിവ് എനിക്ക് നേരത്തെ ലഭിച്ചു. എന്നാല്‍ ഷൈന്റെ കേസില്‍ അവരൊക്കെ വളരെ വൈകിയാണ് അഡിക്ഷനിലേക്ക് പോയത്. സിനിമ ഇന്‍ഡസ്ട്രിയിലേക്ക് വന്ന ശേഷമാണ് അവര്‍ ഇത് ഉപയോഗിച്ചു തുടങ്ങിയത്. എന്നാല്‍ ഞാന്‍ എന്റെ നല്ല പ്രായത്തില്‍ നിര്‍ത്തി.

image

നാട്ടിലേക്ക് വന്ന ശേഷമാണ് ലഹരി ഉപയോഗം ഇവിടെ വ്യാപകമാകുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ അറിയാവുന്നതുകൊണ്ട് എനിക്കതില്‍ നിന്ന് നേരത്തെ വിട്ടുനില്‍ക്കാന്‍ സാധിച്ചു. എന്നാല്‍ പ്രായമാകും തോറും ഇതില്‍ നിന്നും മുക്തി നേടുക എന്നത് വലിയ പാടാണ്.

ഒരു വലിയ തിരിച്ചടിയുണ്ടാകുമ്പോള്‍ മാത്രമേ നമ്മള്‍ ഇതില്‍നിന്നും തിരിച്ചു വരൂ. അല്ലാതെ ആര് എന്തുപറഞ്ഞാലും കേള്‍ക്കില്ല. ഒരു രാത്രി കൊണ്ട് ഇത് നിര്‍ത്താന്‍ കഴിയില്ല. ഇത് നിര്‍ത്തണമെന്നുണ്ടെങ്കില്‍ നമ്മുടെ ജീവിതത്തില്‍ നല്ല അടി കിട്ടണം.

dhyan-1670487214

എന്റെ അച്ഛന്റെ ആരോഗ്യം മോശമായതും അമ്മ ഏറ്റവും കൂടുതല്‍ വിഷമിച്ചതും ഞാന്‍ കാരണമാണ്. അച്ഛനമ്മമാര്‍ പ്രായമായി കഴിഞ്ഞ് മക്കള്‍ ഇതൊക്കെ കാണിക്കുമ്പോള്‍ അത് അവര്‍ക്ക് താങ്ങാന്‍ കഴിയില്ല. ഇപ്പോഴാണ് എനിക്ക് അഡിക്ഷന്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ല.

ഷൈന്‍ അത് മനസിലാക്കി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്ന് അറിയുന്നത് സന്തോഷം. നമ്മുടെ മാതാപിതാക്കളുടെ കാലത്തും ലഹരി ഉപയോഗമുണ്ട്. സിന്തറ്റിക് ഇല്ലെങ്കിലും മദ്യം ഉള്‍പ്പെടെ മറ്റെല്ലാ ലഹരിയുമുണ്ട്. 

അവരും ഒരു കാലഘട്ടത്തില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞവരാണ്. ആ തിരിച്ചറിവ് ലഭിക്കുമ്പോള്‍ മാത്രമേ ഇതില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ഒരാള്‍ക്ക് കഴിയൂ - ധ്യാന്‍ കൂട്ടിച്ചേര്‍ത്തു...'' 

 

Advertisment