ജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന് പറയുന്ന വ്യക്തി വേദനിക്കുന്നത് ഞാന്‍ കണ്ടു, വയ്യാ എന്ന് സത്യന്‍ സാറിനോട് പറയുന്നുണ്ടായിരുന്നു: സംഗീത് പ്രതാപ്

ഹൃദയപൂര്‍വ്വത്തില്‍ മോഹന്‍ലാലിനൊപ്പം മുഴുനീള വേഷമാണ് സംഗീതിനുള്ളത്. 

author-image
ഫിലിം ഡസ്ക്
New Update
Sangeeth-Prathap-and-Mohanlal

ലാലേട്ടന്‍ വളരെ ശാന്തനായ ഒരാളാണെന്ന് നടന്‍ സംഗീത് പ്രതാപ്. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും നാളുകള്‍ക്ക് ശേഷം ഒരുമിക്കുന്ന ഹൃദയപൂര്‍വ്വത്തില്‍ മോഹന്‍ലാലിനൊപ്പം മുഴുനീള വേഷമാണ് സംഗീതിനുള്ളത്. 

Advertisment

''ലാലേട്ടന്‍ വളരെ ശാന്തനായ ഒരാളാണ്. പ്രശ്നങ്ങളിലൊന്നും ഇടപെടാതെ, ആത്മീയമായൊരു വശമുള്ള ആളാണ്. വിഷമിക്കാന്‍ പോലും ഇഷ്ടമില്ലാത്തയാള്‍ എന്ന് വേണമെങ്കില്‍ പറയും. 

ദേഷ്യപ്പെടാനുമില്ല. എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഷാജി എന്‍.  കരുണിന്റെ മരണം. അദ്ദേഹത്തിന് സീരീയസ് ആണെന്ന് അറിഞ്ഞ ശേഷം ഞങ്ങളുടെ അടുത്ത് വന്നിരുന്നു. ജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന് പറയുന്ന വ്യക്തി വേദനിക്കുന്നത് ഞാന്‍ കണ്ടു. വയ്യ എന്ന് സത്യന്‍ സാറിനോട് പറയുന്നുണ്ടായിരുന്നു.

OIP (2)

നമ്മള്‍ അദ്ദേഹത്തെ തന്നെ നോക്കിയിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ മൂഡ് മാറുന്നതൊക്കെ മനസിലാക്കാന്‍ പറ്റും. അടുത്ത ഷോട്ട് എടുക്കാനായി. പെട്ടെന്നാണ് ലാലേട്ടന്‍ സ്വിച്ച് ചെയ്തു വന്നത്. ഞാന്‍ ഒരു തമാശ പറഞ്ഞു നില്‍ക്കുകയായിരുന്നു. 

രണ്ട് സെക്കന്റ് കഴിഞ്ഞ് ലാലേട്ടന്‍ മൂഡ് മാറി വന്നു, എന്താ മോനെ നേരത്തെ പറഞ്ഞതെന്ന് ചോദിച്ചു. അതാണ് അദ്ദേഹത്തിന്റെ തയ്യാറെടുപ്പ്. ആ നിമിഷത്തില്‍ ജീവിക്കുക എന്നതിനാണ് അദ്ദേഹം ശ്രമിക്കുന്നത്. അത് എനിക്ക് ഭയങ്കര ലേണിങ്ങായിരുന്നു...''

Advertisment