Advertisment

അന്നൊക്കെ സിനിമാ ഗാനങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ പാറയുടെ പുറകില്‍ സാരിയൊക്കെ മറച്ച് വസ്ത്രം മാറും, അന്നൊന്നും മൊബൈല്‍ ഫോണ്‍ ഇല്ലാത്തതു കൊണ്ട് രക്ഷപ്പെട്ടു: ശാന്തി കൃഷ്ണ

മക്കള്‍ പറഞ്ഞിട്ടാണ് വീണ്ടും അഭിനയിക്കാന്‍ തിരുമാനിച്ചതെന്ന് ഒരഭിമുഖത്തില്‍ തുറന്നു പറയുകയാണ് താരം. 

author-image
ഫിലിം ഡസ്ക്
New Update
53535353

ഒരു കാലത്ത് മലയാള സിനിമയില്‍ നായികാ കഥാപാത്രമായി നിറഞ്ഞുനിന്ന നടിയാണ്  നടിയാണ് ശാന്തി കൃഷ്ണ. കുറേക്കാലം സിനിമയില്‍ നിന്ന് വിട്ടു നിന്ന താരം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന സിനിമയിലൂടെയാണ് തിരികെ വന്നത്. ഇപ്പോഴിതാ എന്റെ മക്കള്‍ പറഞ്ഞിട്ടാണ് വീണ്ടും അഭിനയിക്കാന്‍ തിരുമാനിച്ചതെന്ന് ഒരഭിമുഖത്തില്‍ തുറന്നു പറയുകയാണ് താരം. 

Advertisment

''എന്റെ മക്കള്‍ കാരണമാണ് 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യില്‍ അഭിനയിച്ചത്. വിവാഹ മോചനം നടക്കുന്ന സമയമായിരുന്നു അത്. വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. 

പലപ്പോഴും ഇത്തരം പ്രതിസന്ധികളില്‍ നിന്നും എന്നെ കരകയറ്റിയത് സിനിമയായിരുന്നു. ഞാനന്ന് അമേരിക്കയിലാണ്. സിനിമ തേടി വന്നു. മക്കള്‍ പിന്തുണച്ചു. അങ്ങനെ ഞാന്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ ഷീല ചാക്കോ ആയി.

ആ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ നേരിട്ടത് സാങ്കേതികവിദ്യയിലെ വ്യത്യാസങ്ങളെയാണ്. ആദ്യം ദിവസം ഷൂട്ട് ചെയ്തത് അഹാനയും ഞാനുമൊന്നിച്ചുള്ള രംഗമാണ്. അഹാന കാരവനുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇതെന്ത് സാധനം എന്ന മട്ടിലായിരുന്നു്. ഞാന്‍ സിനിമയിലുണ്ടായിരുന്ന കാലത്ത് ഇത്തരമൊരു സംവിധാനമില്ലല്ലോ. 

45254252

അന്ന് കോസ്റ്റ്യൂം ചേഞ്ചുണ്ടെങ്കില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വീട്ടില്‍ പോയാണ് വസ്ത്രം മാറുക. സിനിമാ ഗാനങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ചിലപ്പോള്‍ പാറയുടെ പുറകില്‍ സാരിയൊക്കെ മറച്ച് വസ്ത്രം മാറും. അന്നൊന്നും മൊബൈല്‍ ഫോണ്‍ ഇല്ലാത്തതു കൊണ്ട് രക്ഷപ്പെട്ടു. 

ആളുകള്‍ അഭിനയിക്കുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട്. ഓരോ കാര്യവും എനിക്ക് പുതുതായി തോന്നി. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനൊപ്പം ഉന്മേഷമുള്ള യുവാക്കള്‍ക്കൊപ്പം ജോലി ചെയ്യാനുമായി. പിന്നേയും നല്ല കഥാപാത്രങ്ങള്‍ കിട്ടി. മലയാളികള്‍ സ്നേഹത്തോടെ എന്നെ വരവേറ്റു. ചെറിയ കുട്ടികള്‍ പോലും
ഇപ്പോള്‍ എന്നെ തിരിച്ചറിയുന്നുവെന്നത് വലിയ നേട്ടമായി തോന്നുന്നു...''

 

Advertisment