ഒരുപാട് വര്‍ഷത്തെ പ്രയത്‌നമാണ് ഉള്ളൊഴുക്ക് സിനിമയെന്ന് സംവിധായകന്‍ ക്രിസ്റ്റോ ടോമി.
'' ഒരുപാട് വര്‍ഷത്തെ പ്രയത്‌നമാണ് ഉള്ളൊഴുക്ക് സിനിമ. ഉര്‍വശിക്കും അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. സിനിമയില്‍ ഉര്‍വശിയും പാര്‍വതിയും ഒന്നിനൊന്ന് മെച്ചമായാണ് അഭിനയിച്ചത്.
/filters:format(webp)/sathyam/media/media_files/2025/08/01/backdrop-1280-2025-08-01-21-42-49.jpg)
സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ എളുപ്പമല്ല. വേറെ പ്രൊജക്ടുകള്‍ നോക്കാന്‍ പലരും പറഞ്ഞിരുന്നു. എന്നാല്‍ ഇത് ചെയ്യണം എന്നതായിരുന്നു മനസില്‍..''
ക്രിസ്റ്റോ ടോമി രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. 2016ല്‍ മികച്ച സംവിധായകനുള്ള സ്വര്‍ണ കമലം നേടിയത് 'കാമുകി' എന്ന ഹ്രസ്വ ചിത്രത്തിനായിരുന്നു. 'കന്യക' എന്ന ആദ്യ ഹ്രസ്വ ചലച്ചിത്രത്തിനും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടി.