ആസിഫ് അലി ആരു വിളിച്ചാലും മകാള്‍ എടുക്കില്ല, സൈലാന്റാക്കി വയ്ക്കുമെന്ന് നടന്‍ ലാല്‍.
''ഞാന്‍ രാത്രി കിടക്കുമ്പോള്‍ ഫോണ്‍ സൈലന്റാക്കുന്ന ആളല്ല. കോള്‍ വന്നാല്‍ എടുത്ത് മറുപടി പറയുന്നയാളാണ്. ആരാണ്, എപ്പോഴാണ് വിളിക്കുന്നതെന്ന് അറിയില്ല. ചിലപ്പോള്‍ ഏറ്റവും അടുത്ത സുഹൃത്തിന് അത്യാവശ്യം വന്നിട്ടായിരിക്കും വിളിക്കുന്നത്.
മുമ്പ് ആസിഫിന് അങ്ങനത്തെയൊരു സ്വഭാവമുണ്ടായിരുന്നു. എന്ത് ചെയ്താലും ഫോണ്‍ എടുക്കില്ല. നമ്മള്‍ വിളിച്ചാലും എടുക്കില്ല. സൈലന്റാക്കി വയ്ക്കും. ഒരിക്കല്‍ രാത്രി രണ്ടുമണിയായപ്പോള്‍ ആസിഫ് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു.
ഉമ്മയ്ക്ക് നല്ല സുഖമില്ല, ആശുപത്രിയില്‍ കൊണ്ടുപോകണം, എന്തെങ്കിലും ചെയ്യാന്‍ പറ്റുമോയെന്ന് ചോദിച്ചു. ഞാന്‍ കാര്യങ്ങളൊക്കെ ഏര്‍പ്പാട് ചെയ്തുകൊടുത്തു. പിറ്റേന്ന് ഞാന്‍ കാലത്ത് വിളിച്ചു. എടാ ഇതുപോലെ എന്റെ അമ്മച്ചിക്ക് സുഖമില്ലാതെ വന്നാല്‍ നിന്നെ വിളിച്ചാല്‍ എനിക്ക് കിട്ടില്ല, കാരണം നീ സൈലന്റാക്കി വച്ചേക്കുവായിരിക്കുമെന്ന് പറഞ്ഞു.
ഇങ്ങനെ പരസ്പരം സഹായിക്കേണ്ട കാര്യങ്ങളുണ്ടെന്ന് പറഞ്ഞു. അതിനുശേഷം അവന് മാറ്റം വന്നെന്ന് തോന്നുന്നു. ഒരാള്‍ സ്ഥിരമായി വിളിക്കും. ഒരു കാര്യവുമില്ലാതെ. നിവൃത്തിയില്ലാതെ വന്നപ്പോള്‍ ഞാന്‍ വേസ്റ്റ് എന്നും പറഞ്ഞ് സേവ് ചെയ്തു. പിന്നെ ആ കോള്‍ എടുക്കാറില്ല...''