എം. മോഹന്‍ സംവിധാനം ചെയുന്ന പുതിയ സിനിമയില്‍ ചോറ്റാനിക്കര ദേവിയായി മഞ്ജു വാര്യര്‍ അഭിനയിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.
മാളികപ്പുറം, സുമതി വളവ് ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച അഭിലാഷ് പിള്ള രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഒരു ആനയും അമ്പലവും ചേര്‍ന്നുള്ള കഥയാണ് പറയുന്നതെന്നാണ് വിവരം.
എമ്പുരാന് ശേഷം മലയാളത്തില്‍ ഒരു ഇടവേള എടുത്തിരിക്കുന്ന മഞ്ജു വാര്യര്‍ ഒരേ സമയം തമിഴിലും തിരക്കുള്ള നായിക നടിയാണ്. മാളികപ്പുറത്തിന് ശേഷം ഫാന്റസി കഥ പറയുന്ന സിനിമ കൂടി മലയാളത്തിലേക്ക് വരുന്നതിന്റെ കൗതുകത്തിലാണ് അണിയറപ്രവര്‍ത്തകര്‍.