ബാഡ് ഗേള്‍ അവസാന ചിത്രം; ചലച്ചിത്ര നിര്‍മാണം അവസാനിപ്പിക്കുന്നെന്ന് വെട്രിമാരന്‍

അവസാനമായി നിര്‍മിച്ച രണ്ട് ചിത്രങ്ങളുമായി ബന്ധപ്പെട്ട ഉണ്ടായ പ്രശ്‌നങ്ങളാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കാരണമെന്ന് വെട്രിമാരന്‍ പറഞ്ഞു.

author-image
ഫിലിം ഡസ്ക്
New Update
6a5a9776-af5e-4d95-b47e-a8c1befa89f0 (1)

ചലച്ചിത്ര നിര്‍മാണത്തില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച് പ്രശസ്ത തമിഴ് സംവിധായകന്‍ വെട്രിമാരന്‍. കാക്കമുട്ടൈ, കൊടി, ലെന്‍സ് അടക്കം നിരൂപക പ്രശംസ നേടിയ സിനിമകള്‍ നിര്‍മിച്ച അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ ഗ്രാസ് റൂട്ട് ഫിലിമാണ് സിനിമാ നിര്‍മാണം അവസാനിപ്പിക്കുന്നത്.

Advertisment

വിസാരണൈ, വട ചെന്നൈ അടക്കമുള്ള സിനിമകളുടെ സംവിധായകനാണ് വെട്രിമാരന്‍. ബാഡ് ഗേള്‍ എന്ന സിനിമയാണ് ഗ്രാസ് റൂട്ട് ഫിലിം നിലവില്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്ന സിനിമ. വര്‍ഷാ ഭരത് സംവിധാനം ചെയ്യുന്ന ഈ ചിത്രമാകും വെട്രിമാരന്‍ നിര്‍മ്മിക്കുന്ന അവസാന സിനിമ. സെന്‍സര്‍ ബോര്‍ഡുമായുള്ള പ്രശ്‌നങ്ങള്‍, സാമ്ബത്തിക വിഷയങ്ങളിലെ സമ്മര്‍ദം തുടങ്ങിയ കാരണങ്ങളാലാണ് നിര്‍മാണം അവസാനിപ്പിക്കുന്നത്.

അവസാനമായി നിര്‍മിച്ച രണ്ട് ചിത്രങ്ങളുമായി ബന്ധപ്പെട്ട ഉണ്ടായ പ്രശ്‌നങ്ങളാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കാരണമെന്ന് വെട്രിമാരന്‍ പറഞ്ഞു. ഗോപി നൈനാര്‍ സംവിധാനം ചെയ്ത 'മാനുഷി'യുടെ ഫിലിം സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതില്‍ സെന്‍സര്‍ ബോര്‍ഡുമായി തര്‍ക്കമുണ്ടായിരുന്നു. 'മാനുഷി' സെന്‍സര്‍ ബോര്‍ഡിന്റെ പരിശോധനയ്ക്ക് രണ്ട് തവണ റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കും വിധേയമായിരുന്നു.

 'മാനുഷി' വിഷയം കോടതിയിലാണ്. ബാഡ് ഗേളിനും യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട്. കുട്ടികളേയും കൗമാരക്കാരേയും മോശമായി ചിത്രീകരിക്കുന്നു എന്ന രീതിയില്‍ നിരവധി വിമര്‍ശനങ്ങള്‍ ബാഡ് ഗേളിനെതിരെ വലിയതോതില്‍ ഉയര്‍ന്നിരുന്നു. 

Advertisment