പടക്കളം എന്ന ചിത്രത്തില്‍ അഭിനയിച്ച ഇഷാന്‍ ഷൗക്കത്ത് എന്ന യുവ നടനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് ബാബു.
''പടക്കളത്തെക്കുറിച്ച് നിങ്ങള്‍ എഴുതിയ കമന്റുകള്‍ എല്ലാം ഞാന്‍ കണ്ടു. സിനിമയെ സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി. എല്ലാവരുടെയും പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞാന്‍ അതുപോലെയെടുക്കുന്നു.
പക്ഷേ ചില കഥാപാത്രങ്ങളുടെ കാസ്റ്റിംഗ് മോശമായിരുന്നു എന്ന നിങ്ങളുടെ അഭിപ്രായങ്ങളിലും ആ ആര്‍ട്ടിസ്റ്റുകളെ ടാര്‍ഗറ്റ് ചെയ്ത് അവരെ കളിയാക്കുന്നതിലും എനിക്ക് വിയോജിപ്പുണ്ട്. അവരെ കാസ്റ്റ് ചെയ്തത് എന്തുകൊണ്ടെന്ന് അറിയാതെയാണ് നിങ്ങള്‍ പ്രതികരിക്കുന്നത്.
ഇഷാന്‍ ഷൗക്കത്തിനെ ടാര്‍ഗറ്റ് ചെയ്യുന്ന കുറച്ച് പോസ്റ്റുകള്‍ കാണിനിടയായി. ഒരുപാട് കഴിവുകളുള്ള ഒരു ചെറുപ്പക്കാരനാണ് അവന്‍, ആ കഥാപാത്രത്തിലേക്ക് അവനെ കാസ്റ്റ് ചെയ്തതിനു പല കാരണങ്ങളുണ്ട്.
/filters:format(webp)/sathyam/media/media_files/2025/06/19/th-4-2025-06-19-16-47-18.jpg)
അവന്‍ ഒരു ക്ലാസിക്കല്‍ ഡാന്‍സറല്ല മറിച്ച് കണ്ടംപററി നൃത്തം പഠിച്ച ആളാണ്. ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിച്ചശേഷം സംഗീതത്തിനനുസരിച്ച് അവസാന നിമിഷം ചില മാറ്റങ്ങള്‍ വേണ്ടിവന്നിരുന്നു. രണ്ട് ദിവസം ക്ലാസിക്കല്‍ സ്റ്റെപ്പുകള്‍ പരിശീലിച്ച് ആ സീന്‍ ചെയ്യാമെന്ന് ഇഷാന്‍ സമ്മതിക്കുകയായിരുന്നു.
അവന്റെ കലയുടെ പൂര്‍ണതയെ മോശമായി ബാധിക്കുമെന്ന് മനസ്സിലാക്കി അവന് വേണമെങ്കില്‍ അതില്‍ നിന്ന് പിന്മാറാമായിരുന്നു. പക്ഷേ അതൊരു കോളേജ് പരിപാടിയായതുകൊണ്ട് തന്നെ പെര്‍ഫെക്ട് ആകണമെന്ന് നിര്‍ബന്ധമില്ലെന്നും അവന്റെ കഥാപാത്രം അത്തരത്തിലായതുകൊണ്ട് നൃത്തം പെര്‍ഫെക്റ്റ് ആയില്ലെങ്കിലും കുഴപ്പമില്ലെന്നും ഞങ്ങള്‍ക്ക് തോന്നി.
നല്ല വിമര്‍ശനങ്ങളെയെല്ലാം തന്നെ സ്വീകരിക്കുന്നു, അഭിനന്ദിക്കുന്നു. പക്ഷേ യുവ കലാകാരന്മാരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയില്‍ അവരെ ടാര്‍ഗറ്റ് ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നു. എല്ലാവര്‍ക്കും നന്ദി...''