തമിഴരസന്‍ പച്ചമുത്തു സംവിധാനം ചെയ്ത ലബ്ബര്‍ പന്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ച അഭിനന്ദനങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടി സ്വാസിക. സിനിമയുടെ സക്‌സെസ് മീറ്റില്‍ താരത്തിന്റെ പ്രതികരണമിങ്ങനെ...
''എന്റെ പതിനാറാം വയസിലാണ് ഞാന്‍ ആദ്യത്തെ തമിഴ് സിനിമ ചെയ്തത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ് സിനിമയെക്കുറിച്ച് വലിയ സ്വപ്നങ്ങളുമായി ഞാനും അമ്മയും ഇങ്ങോട്ട് വന്നിരുന്നു. പക്ഷെ അന്നൊന്നും സഭവിച്ചില്ല. വളരെ വിഷമത്തോടെയാണ് തിരിച്ച് കേരളത്തിലേക്ക് പോയത്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം എനിക്ക് തമിഴില്‍ ഇങ്ങനെ ഒരു തിരിച്ചുവരവ് കിട്ടിയതില്‍ സന്തോഷമുണ്ട്.
തമിഴരസന്‍ സാറിനോ ലക്ഷ്മണ്‍ സാറിനോ ഒന്നും എന്നെ നേരിട്ട് അറിയില്ല. എന്നിട്ടും എന്നെ വിശ്വസിച്ച് എങ്ങനെ ഇത്രയും വലിയൊരു റോള്‍ നല്‍കിയെന്നത് എനിക്കിപ്പോഴും അറിയില്ല. അത്രയും വിശ്വസിച്ച് എനിക്ക് ഈ കഥാപാത്രം തന്നതിന് നന്ദി.
പതിനാറാം വയസില്‍ തകര്‍ന്നുപോയ എന്റെ സ്വപ്നങ്ങള്‍ വീണ്ടും തിരിച്ചുവന്നതുപോലെ തോന്നുന്നു. തമിഴ്നാട്ടില്‍ ഒരു വീടൊക്കെ എടുത്ത് ഇവിടെ സെറ്റില്‍ഡാകണമെന്നായികുന്നു അന്നത്തെ ആഗ്രഹം, അന്ന് നടന്നില്ല. ഇനി അത് വീണ്ടും പൊടി തട്ടിയെടുക്കുന്നു. ഒരുപാട് തമിഴ് സിനിമകള്‍ ചെയ്യണം. ഇവിടെ സെറ്റില്‍ഡാകണം. ഇനിക്കിങ്ങനെ ഒരു പുതിയ ജീവിതം തന്നതിന് എല്ലാവര്‍ക്കും നന്ദി...''