അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടന്‍ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരന്‍. ആരോപണ വിധേയന്‍ മാറിനില്‍ക്കുകയാണു വേണ്ടത്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
''ബാബുരാജ് മത്സരിച്ചാല്‍ പല സംശയങ്ങള്‍ക്കും ഇടവരും. ആരോപണ വിധേയന്‍ മാറിനില്‍ക്കുകയാണു വേണ്ടത്. മടുത്തിട്ടാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറിയത്.
എല്ലാ പ്രശ്നങ്ങളിലും ലാലിന്റെ പേര് വലിച്ചിഴയ്ക്കുന്നത് ചിലരുടെ ശീലമാണ്. ലാലോ മമ്മൂട്ടിയോ ഇല്ലെങ്കില്‍ പ്രവര്‍ത്തന ഫണ്ട് പോലും ലഭിക്കില്ല.
ഞങ്ങള്‍ തെറ്റു കണ്ടാല്‍ തുറന്നുപറയും. അതിനാല്‍ ഞാനും മകനും അമ്മയ്ക്ക് അപ്രിയരാണ്...''