/sathyam/media/media_files/2025/08/27/61c64b41-5647-400f-86e9-5a083165cef9-1-2025-08-27-13-42-20.jpg)
രേണു സുധിയെ വ്യക്തിപരമായി ഇഷ്ടമാണെന്ന് അവതാരികയും ബിഗ്‌ബോസ് സീസണ്‍ 7 മത്സരാര്‍ത്ഥിയുമായിരുന്ന ശാരിക കെ.ബി. കഴിഞ്ഞ ആഴ്ചയില്‍ ശാരിക ഷോയില്‍നിന്ന് പുറത്തായായിരുന്നു.
''രേണു സുധിയെ വ്യക്തിപരമായി ഇഷ്ടമാണ്. കാരണം അവര്‍ ഒരു അധ്വാനിക്കുന്ന സ്ത്രീ ആണ്. അവര്‍ ആരുടേയും അടുക്കള കാര്യങ്ങള്‍ അന്വേഷിക്കുകയോ കിടപ്പറ കാര്യങ്ങള്‍ അന്വേഷിക്കുകയോ ആരുടെയും അവിഹിതങ്ങള്‍ അന്വേഷിക്കാനോ പോകുന്നില്ല. അവര്‍ സുധിച്ചേട്ടന്റെ വൈഫാണെന്ന് പറഞ്ഞ് കൊണ്ട് പണിയെടുത്ത് അന്തസായി ജീവിക്കുന്നു.
ഗോപികയും ദിലീപും ചെയ്തത് അവരും ദാസേട്ടനും കൂടി റീല്‍സ് ചെയ്തതല്ലേ ഉളളൂ. അതിന് എന്താണ് മലയാളികള്‍ക്ക് ഇത്ര പ്രശ്നം. അങ്ങനെ നന്മമരമാണ് മലയാളികളെങ്കില്‍ എന്തുകൊണ്ട് ചിലരെയൊക്കെ സബ്സ്‌ക്രൈബ് ചെയ്ത് ഇട്ടിരിക്കുന്നു നേരിട്ട് കാണാന്‍. ഉളുപ്പുണ്ടോ ഇവനൊക്കെ. എന്നിട്ട് അവര്‍ രേണു സുധിയെ പറയുന്നു.
രേണു സുധിയെ പറയുന്നതിന്റെ ലോജിക് എനിക്ക് അന്നും ഇന്നും മനസ്സിലായിട്ടില്ല. ഇപ്പോഴും തന്നോട് ഒരുപാട് പേര്‍ ചോദിക്കാറുണ്ട്, അവര്‍ പോക്ക് കേസല്ലേ എന്ന്. ഞാന്‍ പറയും, എങ്ങനെ പറയാന്‍ പറ്റുന്നു എന്ന്. തന്റെ കുടുംബത്തില്‍ ഉളളവര്‍ പറയും, അവളൊരു ഫ്രോഡാണ് എന്ന്. എങ്ങനെയാണ് നിങ്ങള്‍ക്ക് അങ്ങനെ പറയാന്‍ സാധിക്കുന്നത്.
അവര്‍ വളരെ കഷ്ടപ്പെട്ട് ജീവിക്കുന്ന സ്ത്രീയാണ്. നമ്മുടെ കണ്‍മുന്നിലല്ലേ കാണുന്നത്. അവര്‍ ഒളിഞ്ഞും മറഞ്ഞും ഒന്നും ചെയ്യുന്നില്ലല്ലോ. അതിന് അവരുടെ വീട്ടില്‍ പോയി നോക്കുക, കട്ടിലിനടിയില്‍ സുധിച്ചേട്ടന്റെ കപ്പ് കിടക്കുന്നുണ്ടോ നോക്കുക, അവരുടെ മകനെ അതിലേക്ക് പിടിച്ചിടുക, ഇതൊക്കെ എന്താണ്. ഇവര്‍ക്ക് ആര്‍ക്കും പൈസ കിട്ടുന്നില്ലല്ലോ. പിന്നെ ഒരു മനഃസ്സുഖം. ഒരു അന്തസ്സില്ലേ.
എന്തായാലും പണി കിട്ടാന്‍ തുടങ്ങിയിട്ടുണ്ട്. യൂട്യൂബ് തന്നെ ഓരോരുത്തര്‍ക്കും പണി കൊടുത്ത് തുടങ്ങിയിട്ടുണ്ട്. ചാനലുകാരാണ് ഏറ്റവും മാരകം. ഈ ചാനലുകാരെ ആരെയും രേണു സുധി നേരിട്ട് ആക്രമിച്ചിട്ടില്ല. ഒന്നും പറഞ്ഞിട്ടില്ല. രേണു സുധിയെ വിറ്റ് കാശാക്കുന്നു. രേണു സുധിയെ വിറ്റ് ഞംഞം അടിച്ചിട്ട് ഒരു നാണവും ഇല്ലാതെ രേണുവിനെ കുറ്റം പറഞ്ഞ് കൊണ്ടിരിക്കുകയാണ്. അവര്‍ കേസ് കൊടുത്തു. ഇപ്പോള്‍ കുറച്ച് ഒതുങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു.
എന്നിട്ടും അവരെ വിടാതെ കുറച്ച് സൈക്കോ ഇന്‍ഫ്ളുവന്‍സര്‍മാര്‍ നടക്കുന്നു. തന്നെ ചാനലിന് താഴെ വന്ന് തെറി വിളിക്കുന്നുണ്ട്. അങ്ങനെ തെറി വിളിച്ച ഒന്നിനേയും വെറുതെ വിട്ടിട്ടില്ല. ഇവന്മാര്‍ എന്താണ് വിചാരിച്ചിരിക്കുന്നത്. നമുക്കൊന്നും തെറി അറിയില്ല എന്നാണോ. നല്ല തെറി ഇംഗ്ലീഷിലും മലയാളത്തിലും അറിയാം,
എന്റെ ഹോട്ട് സീറ്റിന് അപ്പുറവും ഇപ്പുറവും എന്ന് പറയാം രേണു സുധിയുടെ ജീവിതത്തെ കുറിച്ച്. രേണു സുധിയെ തെറി പറഞ്ഞ് കൊണ്ടിരുന്നവര്‍ക്കൊക്കെ ഹോട്ട് സീറ്റിന് ശേഷം രേണു മാലാഖയായി, ഞാന്‍ ഹോട്ട് സീറ്റിലുമായി. അത് എന്റെ കഴിവാണ്. ഞാന്‍ തന്നെ ഞെട്ടിപ്പോയി. രേണു സുധിക്ക് ഒറ്റ നെഗറ്റീവില്ല. നെഗറ്റീവ് മുഴുവന്‍ എനിക്കായിരുന്നു. ആ വീഡിയോ യൂട്യൂബില്‍ എന്നെ 15 ലക്ഷം പേര്‍ കണ്ടു. 10കെ ആളുകള്‍ എന്നെ തെറി വിളിച്ചു, രേണു സുധിയെ കാണാനല്ല, എന്നെ കാണാനാണ് അത്രയും പേര്‍ അവിടെ വന്നത്. അത് എന്റെ വിജയമാണ്...''