വിനായകന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു നടന് ചേര്‍ന്നതല്ല; വിനായകനെ വിമര്‍ശിച്ച് അമ്മ

ഗുരുതരമായ ചില അധിക്ഷേപങ്ങളാണ് ചില പ്രശസ്ത വ്യക്തികളെക്കുറിച്ച് വിനായകന്‍ നടത്തിയതെന്ന് അമ്മ അംഗങ്ങള്‍ വിമര്‍ശിച്ചു.

author-image
ഫിലിം ഡസ്ക്
New Update
f7c88f95-36be-4f8a-b0ab-e8ade1b86276

വിനായകന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു നടന് ചേര്‍ന്നതല്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണനെയും യേശുദാസിനെയും അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ നടന്‍ വിനായകനെ വിമര്‍ശിച്ച്  താര സംഘടനയായ 'അമ്മ'.

Advertisment

വിനായകന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു നടന് ചേര്‍ന്നതല്ലെന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പിന് ശേഷമുള്ള സംഘടനയുടെ ആദ്യ എക്സിക്യൂട്ടീവ് മീറ്റിംഗിലാണ് വിഷയം ചര്‍ച്ചയായത്.

അശ്ലീല പദങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഗുരുതരമായ ചില അധിക്ഷേപങ്ങളാണ് ചില പ്രശസ്ത വ്യക്തികളെക്കുറിച്ച് വിനായകന്‍ നടത്തിയതെന്ന് അമ്മ അംഗങ്ങള്‍ വിമര്‍ശിച്ചു.

Advertisment