ഞാന്‍ മമ്മൂട്ടിയുടെ വലിയ ആരാധകനാണ്, പക്ഷെ മമ്മൂക്കയ്ക്ക് എന്നെ ഇഷ്ടമല്ല, അതിന്റെ കാര്യം എന്താണെന്ന് എനിക്ക് മനസിലായിട്ടില്ല:  ഗണേഷ് കുമാര്‍

" ഞങ്ങള്‍ ഇപ്പോള്‍ ഒരുമിച്ച് അഭിനയിച്ചിട്ട് 20 വര്‍ഷത്തിന് മുകളിലായി"

author-image
ഫിലിം ഡസ്ക്
New Update
42424242

നടന്‍ മമ്മൂട്ടിക്ക് തന്നെ ഇഷ്ടമല്ലെന്നും കാരണമറിയില്ലെന്നും മന്ത്രിയും നടനുമായ ഗണേഷ് കുമാര്‍. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

''ഞാന്‍ മമ്മൂട്ടിയുടെ വലിയ ആരാധകനാണ്. പക്ഷെ മമ്മൂക്കയ്ക്ക് എന്നെ ഇഷ്ടമല്ല. അതിന്റെ കാര്യം എന്താണെന്ന് എനിക്ക് മനസിലായിട്ടില്ല. പക്ഷെ അദ്ദേഹത്തെ ഒരു നടന്‍ എന്ന നിലയിലും മനുഷ്യനെന്ന നിലയിലും റോള്‍ മോഡലായി കണ്ടിട്ടുള്ള ആളാണ് ഞാന്‍. 

പിന്നീട് പുള്ളി നമ്മളോട് അകന്ന് നില്‍ക്കുന്നതാണ് കണ്ടത്. ഞങ്ങള്‍ ഇപ്പോള്‍ ഒരുമിച്ച് അഭിനയിച്ചിട്ട് 20 വര്‍ഷത്തിന് മുകളിലായി. ദി കിംഗ് ആണെന്ന് തോന്നുന്ന് അവസാനമായി ഒരുമിച്ച് അഭിനയിച്ച പടം. എന്തുകൊണ്ടോ പുള്ളിക്ക് എന്നെ ഇഷ്ടമല്ലാത്തത് കൊണ്ടാണത്. 

എന്തായാലും എന്തുകൊണ്ടാണ് എന്നൊന്നും ഞാന്‍ പോയി ചോദിച്ചിട്ടില്ല. ആരോടെങ്കിലും പോയി അവസരം ചോദിക്കുന്ന ആളല്ല ഞാന്‍. എനിക്ക് വന്ന അവസരങ്ങള്‍ ചെയ്തിട്ടേയുള്ളൂ.

വിശുദ്ധ ഖുറാനില്‍ പറഞ്ഞിരിക്കുന്നത് പോലെ നീ കഴിക്കേണ്ട ധാന്യത്തില്‍ നിന്റെ നാമം എഴുതിയിട്ടുണ്ടെന്ന് പറയുന്നത് പോലെ ഞാന്‍ അഭിനയിക്കേണ്ട പടങ്ങളില്‍ അഭിനയിച്ചെന്ന് വിശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നയാളാണ് ഞാന്‍. 

അമ്മയുടെ മീറ്റിംഗിലൊക്കെ വച്ച് കാണുമ്പോള്‍ മമ്മൂക്കയോട് ഞാന്‍ സംസാരിക്കുകയൊക്കെ ചെയ്യും. പക്ഷെ അദ്ദേഹത്തിന് എന്നെ എന്തുകൊണ്ടോ ഇഷ്ടമല്ല. ഞാന്‍ അദ്ദേഹത്തെ ആദ്യം കാണുമ്പോള്‍ അദ്ദേഹത്തിന് 36 വയസാണ്. ഞാന്‍ അന്ന് സിനിമയില്‍ ഇല്ല. 

കോളേജ് വിദ്യാര്‍ത്ഥിയാണ്. വളരെ സ്‌നേഹവും ബഹുമാനവുമൊക്കെ ഞാന്‍ കാണിച്ചിട്ടുണ്ട്. പക്ഷെ, പുള്ളിക്ക് ഒരു വിരോധമുണ്ട്. ഇടവേള ബാബു, സിദ്ധിഖ്, മുകേഷ് എന്നിവരെയൊക്കെ ഫോണില്‍ വിളിക്കാറും സംസാരിക്കാറുമുണ്ട്. ലാലേട്ടനുമായി സിനിമയില്‍ വരുന്നതിന് മുമ്പേ അറിയാം. ലാലേട്ടന്‍ എന്റെ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ഒരു സൂപ്പര്‍ സ്റ്റാര്‍ എന്നതിലുപരി കുടുംബവുമായുള്ള ബന്ധമാണ്...''

Advertisment