ബി. ഉണ്ണികൃഷ്ണന്‍-നിവിന്‍ പോളി ചിത്രത്തിന് തുടക്കം; ഒരുങ്ങുന്നത് ബിഗ് ബജറ്റ് പൊളിറ്റിക്കല്‍ ഡ്രാമ

ശ്രീഗോകുലം മൂവീസും ആര്‍ഡി ഇലുമിനേഷന്‍സ് എല്‍എല്‍പിയുമാണ്  ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. 

author-image
ഫിലിം ഡസ്ക്
New Update
95678e6d-c096-42f3-b683-3b19023bd920

നിവിന്‍ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ശ്രീഗോകുലം മൂവീസും ആര്‍ഡി ഇലുമിനേഷന്‍സ് എല്‍എല്‍പിയുമാണ്  ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. 

Advertisment

കേരള രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രത്തില്‍ നിവിന്‍ പോളിയെ കൂടാതെ ബാലചന്ദ്രമേനോന്‍, സബിത ആനന്ദ്, ആന്‍ അഗസ്റ്റിന്‍, ഹരിശ്രീ അശോകന്‍, നിഷാന്ത് സാഗര്‍, ഷറഫുദ്ദീന്‍, സായ്കുമാര്‍, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പുതുമുഖം നീതു കൃഷ്ണയാണ് നായിക. 

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായ കൃഷ്ണമൂര്‍ത്തി ആദ്യ ക്ലാപ്പും ദുര്‍ഗ ഉണ്ണികൃഷ്ണന്‍ സ്വിച്ച് ഓണും നിര്‍വഹിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി രാകേഷ്, ഭാരവാഹികളായ സുരേഷ് കുമാര്‍, സന്ദീപ്‌സേനന്‍, സംവിധായകരായ ജി.എസ്. വിജയന്‍, അജയ് വാസുദേവ്, ഡാര്‍വിന്‍ കുരിയാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു. 

പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തിലിപ്പെടുന്ന ഈ ചിത്രം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പ്രധാനമായും ചിത്രീകരിക്കുന്നത്. ബൈജു ഗോപാലന്‍, വി.സി പ്രവീണ്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കള്‍ ആകുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ കൃഷ്ണമൂര്‍ത്തി, ദുര്‍ഗ ഉണ്ണികൃഷ്ണന്‍ എന്നിവരാണ്. 

ചന്ദ്രു സെല്‍വരാജ് ആണ് ഛായാഗ്രഹണം. സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍- മനോജ് സി.എസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍- അരോമ മോഹന്‍, ആര്‍ട്ട് ഡയറക്ടര്‍- അജി കുറ്റിയാനി, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യും- സിജി തോമസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഷാജി പാടൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- സുഗീഷ് എസ്ജി, പിആര്‍ഒ- സതീഷ് എരിയാളത്ത്, സ്റ്റില്‍സ്- അമല്‍ ജെയിംസ്, ഡിസൈന്‍- യെല്ലോ ടൂത്ത്. പിആര്‍ & മാര്‍ക്കറ്റിങ്- കണ്ടന്റ് ഫാക്ടറി.

Advertisment