ഡാഡീ നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി, ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പോരാടി, ഞങ്ങളെ നയിച്ചു; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി 5

"എല്ലായിടത്തും എപ്പോഴും ആദ്യം ഓടിയെത്തുന്നത് ഡാഡിയാണ്"

author-image
ഫിലിം ഡസ്ക്
New Update
4664644

ഷൈന്‍ മടാം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ ജന്മദിനത്തില്‍ വൈകാരിക കുറിപ്പ് പങ്കുവച്ച് മകള്‍ റിയ മേരി ചാക്കോ.

Advertisment

''ഡാഡീ...നിങ്ങള്‍ എപ്പോഴും ഊര്‍ജ്ജസ്വലനും സന്തോഷവാനുമായിരുന്നു. എല്ലായിടത്തും എപ്പോഴും ആദ്യം ഓടിയെത്തുന്നത് ഡാഡിയാണ്. 

ഒരു അച്ഛന്‍ എന്ന നിലയില്‍ ഡാഡി ഒരിക്കലും ഞങ്ങളെ ഭയപ്പെടുത്തിയില്ല, ഞങ്ങളുടെ ദുഃഖങ്ങള്‍ നിങ്ങളോടൊപ്പം പങ്കുവച്ചു. വഴക്കിട്ടാലും ഞങ്ങള്‍ എപ്പോഴും ഡാഡിക്കൊപ്പമായിരുന്നു, ഒരുപാട് സ്‌നേഹിച്ചു.

എപ്പോഴും ഞങ്ങളുടെ കൂടെ ഉറച്ചുനിന്നു. ഡാഡി പൂര്‍ണതയുള്ളയാളല്ല. നിങ്ങളും തെറ്റുകള്‍ വരുത്തിയിട്ടുണ്ട്, പക്ഷേ എപ്പോഴും നല്ലൊരു അച്ഛനാകാന്‍ ശ്രമിച്ചു. ഒരു അച്ഛന്‍ എന്ന നിലയില്‍ ഏറ്റവും മികച്ച പതിപ്പായിരുന്നു. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒരു പിതാവിന് തന്റെ കുടുംബത്തെ എത്രത്തോളം സംരക്ഷിക്കാനും പോരാടാനും കഴിയുമെന്ന് ഡാഡി ഞങ്ങള്‍ക്ക് കാണിച്ചുതന്നു. നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി, ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പോരാടി, ഞങ്ങളെ നയിച്ചു. ഞങ്ങളെ നയിച്ച വെളിച്ചമായി. 

ഒരിക്കലും ഞങ്ങളെ നിരാശപ്പെടുത്തിയില്ല. എപ്പോഴും ഞങ്ങളെക്കുറിച്ച് അഭിമാനിച്ചിരുന്നു. ജീവിതത്തില്‍ ഞങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തനായ പിതാവാണ്, ഏറ്റവും ശക്തനായ വ്യക്തിയാണ് നിങ്ങള്‍. 

ഞങ്ങളുടെ കാവല്‍ മാലാഖയാണ്. എപ്പോഴും അങ്ങനെ തന്നെയായിരിക്കും. ഡാഡിയുടെ ജന്മദിനത്തില്‍ ആരോ എടുത്ത നിങ്ങളുടെ ചിത്രം ഒപ്പം ചേര്‍ക്കുന്നു. ഇത് ആരാണ് എടുത്തതെന്ന് അറിയില്ല. ഡാഡിയുടെ ജന്മദിനത്തില്‍ ഈ ചിത്രം പോസ്റ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...''