സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനും യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനും കഴിയില്ല: വിജയ് ബാബു

"കഴിഞ്ഞ 10 വര്‍ഷങ്ങളായി ഫ്രൈഡേ ഫിലിം ഹൗസുമായി സാന്ദ്രയ്ക്ക് ബന്ധമൊന്നുമില്ല"

author-image
ഫിലിം ഡസ്ക്
New Update
52bbd29c-bca7-4cc0-bfa9-827f05cc827c (1)

നിര്‍മാതാവ് സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. 

''ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍...

Advertisment

സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനും യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനും കഴിയില്ല. അവര്‍ക്ക് തന്റെ സ്ഥാപനത്തെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനത്തേക്ക് മാത്രമേ മത്സരിക്കാന്‍ കഴിയൂ. ആരാണ് അതിനെ എതിര്‍ക്കുന്നത്. സാന്ദ്രയക്ക് എല്ലാവിധ ആശംസകളും നേരുന്നു.

എനിക്കറിയാവുന്നിടത്തോളം സെന്‍സര്‍ വ്യക്തികള്‍ക്കല്ല, സ്ഥാപനങ്ങള്‍ക്കാണ് നല്‍കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനെ ഒരു സമയത്ത് സാന്ദ്ര തോമസ് പ്രതിനിധീകരിച്ചിരുന്നു. അവിടെ നിന്ന് 2016 ല്‍ നിയമപരമായി രാജി വെക്കുകയും ചെയ്തിരുന്നു. തന്റെ ഓഹരിയോ അതില്‍ കൂടുതലുമോ കൈപ്പറ്റിക്കൊണ്ടായിരുന്നു രാജി.

കഴിഞ്ഞ 10 വര്‍ഷങ്ങളായി ഫ്രൈഡേ ഫിലിം ഹൗസുമായി സാന്ദ്രയ്ക്ക് ബന്ധമൊന്നുമില്ല. എന്തായാലും കോടതി തീരുമാനിക്കട്ടെ. മറ്റൊരു തരത്തിലാണ് കോടതിയുടെ തീരുമാനം വരികയെങ്കില്‍ അത് നമുക്കെല്ലാം ഒരു പുതിയ അറിവായിരിക്കും...'' 

Advertisment