"ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വ്' മു​ത​ൽ "അ​വി​ഹി​തം' വ​രെ ഒടിടിയിൽ എത്തുന്ന 6 ചിത്രങ്ങൾ

author-image
ഫിലിം ഡസ്ക്
New Update
OIP

ശബരീഷ് കേന്ദ്രകഥാപാത്രമാകുന്ന ഹെറർ-കോമഡി ഡ്രാമ ഇൻസ്പെക്ഷൻ ബംഗ്ലാവ്, അവിഹിതം തുടങ്ങിയ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങൾ ഈ ​ആ​ഴ്ച ഒ​ടി​ടിയിൽ കാണാം. 

Advertisment

1. ഇൻസ്പെക്ഷൻ ബം​ഗ്ലാ​വ്


 ZEE5-ൽ സ്ട്രീ​മിം​ഗ് ന​വം​ബ​ർ 14 മുതൽ. അ​ഭി​നേ​താ​ക്ക​ൾ: ശ​ബ​രീ​ഷ് വ​ർമ, ആ​ദി​യ പ്ര​സാ​ദ്, ഷാ​ജു ശ്രീ​ധ​ർ, സെ​ന്തി​ൽ കൃ​ഷ്ണ. ഈ ഹൊ​റ​ർ-കോ​മ​ഡി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സൈ​ജു എ​സ്.​എ​സ്. അ​ര​വ​ങ്കാ​ട് ഗ്രാ​മ​ത്തിൽ, ഭൂ​ത​കാ​ലത്തിന്‍റെ ഓർമകൾ പേറുന്ന, മ​ടി​യനായ ഒ​രു സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​ഷ്ണു​വിന്‍റെ ക​ഥ​യാ​ണ് ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വ് പ​റ​യു​ന്ന​ത്. ത​ദ്ദേ​ശ​വാ​സി​ക​ൾ ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വ് എ​ന്ന് വി​ളി​ക്കു​ന്ന ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഒ​രു സ​ർ​ക്കാ​ർ സ്ഥ​ല​ത്തേ​ക്ക് തന്‍റെ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​റ്റാ​ൻ അ​ദ്ദേ​ഹ​ത്തെ നി​യോ​ഗി​ക്കു​ന്നു. തുടർന്നു നടക്കുന്ന സംഭവങ്ങളാണ് ചിത്രം. 


2. അ​വി​ഹി​തം


അ​ഭി​നേ​താ​ക്ക​ൾ: ഉ​ണ്ണി രാ​ജ്, ര​ഞ്ജി കാ​ങ്കോ​ൽ, വി​നീ​ത് ചാ​ക്യാ​ർ, ധ​നേ​ഷ് കോ​ളി​യാ​ട്, രാ​കേ​ഷ് ഉ​ഷാ​ർ, വൃ​ന്ദ മേ​നോ​ൻ, അ​ജി​ത് പു​ന്നാ​ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​ര​പ്പ. സം​വി​ധാനം സെ​ന്ന ഹെ​ഗ്‌​ഡെ. ആ​ക്ഷേ​പ​ഹാ​സ്യ ഡ്രാ​മ ജി​യോ​ഹോ​ട്ട്സ്റ്റാ​റിൽ ന​വം​ബ​ർ 14 മുതൽ കാണാം. 
ഒ​രു രാ​ത്രി​യി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം മ​ദ്യ​പി​ച്ച ശേ​ഷം അ​വി​ഹി​ത ബ​ന്ധ​ത്തി​നു സാ​ക്ഷ്യം വ​ഹി​ക്കു​ന്ന പ്ര​കാ​ശ​ൻ എ​ന്ന തൊ​ഴി​ലി​ല്ലാ​ത്ത ചെറുപ്പക്കാരന്‍റെ ക​ഥ​യാ​ണ് അ​വി​ഹി​തം പ​റ​യു​ന്ന​ത്. സ​മൂ​ഹത്തിലെ ‌ക​പ​ട​ത​യെ​യും സ​ദാ​ചാ​ര​ത്തെയും സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​താണു ചിത്രം. സ​മൂ​ഹ​ത്തി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പു​ക​ളി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ക​യും ചെ​യ്യു​ന്നു.


3. ഡ്യൂ​ഡ് (മ​ല​യാ​ളം-​ഡ​ബ്)


അ​ഭി​നേ​താ​ക്ക​ൾ: പ്ര​ദീ​പ് രം​ഗ​നാ​ഥ​ൻ , മ​മി​ത ബൈ​ജു, ആ​ർ. ശ​ര​ത്കു​മാ​ർ, ഹൃ​ദു ഹാ​റൂ​ൺ, രോ​ഹി​ണി, ഐ​ശ്വ​ര്യ ശ​ർ​മ, നേ​ഹ ഷെ​ട്ടി (അ​തി​ഥി വേ​ഷം), സ​ത്യ (അ​തി​ഥി​വേ​ഷം). രണ്ടു മണിക്കൂർ 19 മിനിറ്റ് ദൈർഘ്യമുള്ള റൊമാന്‍റിക് ആക്ഷൻ കോമഡി ചിത്രം കീ​ർ​ത്തി​ശ്വ​ര​ൻ ആണു സംവിധാനം ചെയ്തത്. നെ​റ്റ്ഫ്ളിക്സിൽ ന​വം​ബ​ർ 14 മുതൽ ചിത്രാം കാണാം. പ്ര​ദീ​പ് രം​ഗ​നാ​ഥ​നും മ​മി​ത ബൈ​ജു​വും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന ഡ്യൂ​ഡ്, ഒ​ക്ടോ​ബ​ർ 17 ന് ​തി​യേ​റ്റ​ർ റി​ലീ​സി​ന് ശേ​ഷമാണ് ഒ​ടി​ടി​യി​ൽ എ​ത്തു​ന്നത്. ന​വാ​ഗ​ത​നാ​യ കീ​ർ​ത്തി​ശ്വ​ര​ൻ തന്നെയാണ് ചിത്രത്തിന്‍റെ ര​ച​ന​യും നിർവഹിച്ചിരിക്കുന്നത്. 

‌4. ക​പ്ലിം​ഗ്


അ​ഭി​നേ​താ​ക്ക​ൾ: സ​ർ​ജാ​നോ ഖാ​ലി​ദ്, ശ്രീ​നാ​ഥ് ബാ​ബു, വൈ​ഷ്ണ​വി രാ​ജ്, മാ​ള​വി​ക ശ്രീ​നാ​ഥ്, സ​മ​ർ​ഥ് അം​ബു​ജാ​ക്ഷ​ൻ. റൊ​മാന്‍റി​ക് കോ​മ​ഡി വെബ്സീരീസിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്ര​മോ​ദ് മോ​ഹ​ൻ ആണ്. മ​നോ​ര​മ​മാ​ക്സിൽ ന​വം​ബ​ർ 14 മുതൽ ചിത്രം കാണാം. ശ്രീ​നാ​ഥ് ബാ​ബുവിനൊപ്പം ജൂൺ ഫെ​യിം സ​ർ​ജ​നോ ഖാ​ലി​ദും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എത്തുന്നു. പ്ര​ണ​യ​ത്ത​ക​ർ​ച്ച നേ​രി​ടു​ന്ന യു​വാ​വിന്‍റെ ക​ഥ​യാ​ണ് പ​ര​മ്പ​ര പ​റ​യു​ന്ന​ത്. പ്ര​ണ​യ​ക​ഥ​യി​ലൂ​ടെ, ആ​ധു​നി​ക ബ​ന്ധ​ങ്ങ​ളുടെ സ​ങ്കീ​ർ​ണവും ഹൃ​ദ​യം​ഗ​മ​വു​മാ​യ വീ​ക്ഷ​ണവും ​പ​ര​മ്പ​ര അ​വ​ത​രി​പ്പി​ക്കു​ന്നു.

5. തെ​ലു​സു ക​ട (മ​ല​യാ​ളം-​ഡ​ബ്)


അ​ഭി​നേ​താ​ക്ക​ൾ: സി​ദ്ധു ജൊ​ന്ന​ല​ഗ​ദ്ദ , രാ​ഷി ഖ​ന്ന, ശ്രീ​നി​ധി ഷെ​ട്ടി, ഹ​ർ​ഷ ചെ​മു​ഡു, രോ​ഹി​ണി, സ​ഞ്ജ​യ് സ്വ​രൂ​പ്, രാ​ജ​ശ്രീ, ശി​വ​ൻ​നാ​രാ​യ​ണ ന​രി​പ്പേ​ടി, അ​ന്ന​പൂ​ർ​ണ. രണ്ടു മ​ണി​ക്കൂ​ർ 15 മി​നി​റ്റ് ദൈർഘ്യമുള്ള റൊ​മാ​ന്‍റിക് ഡ്രാ​മ നെ​റ്റ്ഫ്ളി​ക്സിൽ ന​വം​ബ​ർ 14 മുതൽ കാണാം. പ്രമുഖ സ്റ്റൈലിസ്റ്റ്  നീ​ര​ജ കോ​നയാണ് ചിത്രത്തിന്‍റെ സംവിധായക. ത​ന്‍റെ മു​ൻ കാ​മു​കി​യി​ൽനി​ന്ന് മാ​റാ​ൻ പാ​ടു​പെ​ടു​ന്ന ഷെ​ഫ് വ​രു​ണി​ന്‍റെ ജീ​വി​ത​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ചി​ത്രം. വരുൺ അ​ഞ്ജ​ലി​യെ ക​ണ്ടു​മു​ട്ടുകയും ഇ​രു​വ​രും പെ​ട്ടെ​ന്ന് പ്ര​ണ​യ​ത്തി​ലാ​കു​ക​യും വി​വാ​ഹി​ത​രാ​കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ, പ്ര​സ​വി​ക്കാ​ൻ ത​നി​ക്ക് ക​ഴി​യി​ല്ലെ​ന്ന് അ​ഞ്ജ​ലി ക​ണ്ടെ​ത്തു​മ്പോ​ൾ അ​വ​രു​ടെ സ​ന്തോ​ഷ​ക​ര​മാ​യ ജീ​വി​തം ത​ക​രു​ന്നു.ഒ​രു കു​ഞ്ഞ് ജ​നി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ൽ, അ​വ​ൾ ഐ​വി​എ​ഫ് സ്പെ​ഷ്യ​ലി​സ്റ്റ് രാ​ഗ​യെ സ​മീ​പി​ക്കു​ന്നു. രാ​ഗ വാ​ട​ക ഗർഭം ധരിക്കാൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ക്കു​ക​യും, വ​രു​ണി​ന്‍റെ മു​ൻ കാ​മു​കി​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. വ​രു​ണിന്‍റെയും ഭാര്യയുടെയും കൂടെ താമസിക്കാൻ മു​ൻ കാമുകി എത്തുന്നതും തുടർന്നു നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് കഥ.

6. പൊ​യ്യാമൊ​ഴി


അ​ഭി​നേ​താ​ക്ക​ൾ: ജാ​ഫ​ർ ഇ​ടു​ക്കി, ന​ഥാ​നി​യേ​ൽ മ​ട​ത്തി​ൽ, മീ​നാ​ക്ഷി അ​നൂ​പ്. ചിത്രം സംവിധാനം ചെയ്തത് സുധി അന്നയാണ്. ജാ​ഫ​ർ ഇ​ടു​ക്കി​യും ന​വാ​ഗ​ത​നാ​യ നഥാ​നി​യേ​ൽ മ​ട​ത്തി​ലും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച മ​ല​യാ​ളം ത്രി​ല്ല​റാ​ണ് പൊ​യ്യാ​മൊ​ഴി. ചി​ത്രം 2024 ലെ ​കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. ഈ ​ചി​ത്രം നേ​ര​ത്തെ ഇ​ന്ത്യ​ൻ പ്രേ​ക്ഷ​ക​ർ​ക്കാ​യി മ​നോ​ര​മ​മാ​ക്സി​ൽ റി​ലീ​സ് ചെ​യ്തി​രു​ന്നു.  ഉ​ട​ൻ ത​ന്നെ സിം​പ്ലി സൗ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കും.

Advertisment