മമ്മൂക്ക.. അങ്ങയുടെ നിഷ്‌കളങ്കമായ പുഞ്ചിരി കാണാന്‍ കഴിയുന്നത് അങ്ങേയറ്റം സന്തോഷപ്രദം; മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഷെമ്മി തിലകന്‍

മമ്മൂക്ക.. അങ്ങയുടെ നിഷ്‌കളങ്കമായ പുഞ്ചിരി കാണാന്‍ കഴിയുന്നത് അങ്ങേയറ്റം സന്തോഷപ്രദം; മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഷെമ്മി തിലകന്‍

author-image
ഫിലിം ഡസ്ക്
New Update
Shammi-Thilakan

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ ഷെമ്മി തിലകന്‍. 

''പിറന്നാള്‍ ആശംസകള്‍! പ്രിയപ്പെട്ട മമ്മൂക്ക, രോഗവിമുക്തി നേടിക്കൊണ്ടു തന്നെ ഈ പിറന്നാള്‍ ആഘോഷിക്കാന്‍ അങ്ങേക്കായതില്‍ വലിയ ആശ്വാസവും സന്തോഷവുമുണ്ട്..! ഹൃദയത്തിന്റെ നന്മ നിറഞ്ഞുനില്‍ക്കുന്ന അങ്ങയുടെ നിഷ്‌കളങ്കമായ ഈ പുഞ്ചിരി കാണാന്‍ കഴിയുന്നത് അങ്ങേയറ്റം സന്തോഷപ്രദമാണ്.

Advertisment

മദര്‍ തെരേസ പറഞ്ഞതു പോലെ, ചില മുഖങ്ങള്‍ അങ്ങനെയാണ്. അവരുടെ പുഞ്ചിരിയില്‍ ദൈവത്തിന്റെ ദയയും സ്‌നേഹവും നിറഞ്ഞുനില്‍ക്കും. ആഴമായ ദയയുടെയും സ്‌നേഹത്തിന്റെയും പ്രതിഫലനമായ ഈ പുഞ്ചിരി സ്‌നേഹത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുന്നു.

ഈ ചിരി എക്കാലവും ഞങ്ങളെ സന്തോഷിപ്പിക്കും. അതുകൊണ്ട്, ഈ ചിരി എന്നെന്നും നിലനില്‍ക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. പിറന്നാള്‍ ആശംസകള്‍, പ്രിയപ്പെട്ട മമ്മൂക്ക...''

Advertisment