New Update
/sathyam/media/media_files/2025/09/16/mammootty-jeethu-joseph-2025-09-16-14-54-13.jpg)
മമ്മൂട്ടിയെ നായകാനാക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് സംവിധായകന്‍ ജീത്തു ജോസഫ്.
Advertisment
''മമ്മൂട്ടിയെ നായകാനാക്കാന്‍ ആഗ്രഹമുണ്ട്. മെമ്മറീസ്, ദൃശ്യം ഇതൊക്കെ അദ്ദേഹത്തിന്റെ അടുത്ത് കൊണ്ടു ചെന്നതാണ്. ദൃശ്യം ശരിക്കു പറഞ്ഞാല്‍ അദ്ദേഹത്തിന് ചെയ്യണമെന്നുണ്ടായിരുന്നു.
പക്ഷേ, ആ സമയത്ത് കുറച്ച് കമ്മിറ്റ്‌സ്‌മെന്റും ഉണ്ടായിരുന്നു, അതുപോലെ ഫാദര്‍ റോളുകളും കുറേ ചെയ്തിട്ട് നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഒന്നൊര രണ്ട് വര്‍ഷത്തിനുള്ളില്‍ നിനക്ക് ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്‌തോളാന്‍ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.
അദ്ദേഹവുമായി ഒരു സിനിമ ചെയ്യണമെന്ന് എനിക്കും വലിയ ആഗ്രഹമുണ്ട്. അദ്ദേഹത്തിന് പറ്റുന്ന ഒരു കാരക്ടര്‍ വന്നാല്‍ തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് തന്നെ ചെല്ലും...''
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us