/sathyam/media/media_files/2025/08/23/e2328369-de58-4787-a127-6747efb0a2f4-1-2025-08-23-13-27-11.jpg)
ബോളിവുഡ് തന്നെ കുറേക്കാലമായി അവഗണിക്കുകയാണെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കശ്യപിന്റെ തുറന്നു പറച്ചില്‍.
''ഞാന്‍ വിഷാദത്തിലായിരുന്നു. എന്നാലിപ്പോള്‍ അതില്‍നിന്ന് പുറത്തുവന്നു. ഇപ്പോള്‍ ജീവിതം ആസ്വദിക്കുകയാണ്. ഞാന്‍ ചെയ്ത ഒരു കാര്യം ഹിന്ദി സിനിമകള്‍ കാണുന്നത് നിര്‍ത്തി എന്നതാണ്.
അതിനുപകരം നവാഗത സംവിധായകരുടെ ഒരുപാട് സിനിമകള്‍ കാണാന്‍ തുടങ്ങി. ഒരുപാട് മലയാളം സിനിമകള്‍ കാണാന്‍ തുടങ്ങി. ഹിന്ദി സിനിമാക്കാര്‍ എന്നെ ഒഴിവാക്കുകയാണ്. എനിക്ക് ഫില്‍ട്ടറില്ലാതെ സംസാരിക്കുന്ന സ്വഭാവമാണെന്നും അവര്‍ കരുതുന്നു.
എന്നോടൊപ്പം ചേര്‍ന്നാല്‍ ചിലപ്പോള്‍ ഏതെങ്കിലും സ്റ്റുഡിയോയുമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കില്ലെന്നോ മറ്റാരെങ്കിലും അസ്വസ്ഥരാകുമെന്നോ അവര്‍ ചിന്തിക്കുന്നു. ആളുകള്‍ നിങ്ങളുടെ മദ്യപാനത്തെക്കുറിച്ച് സംസാരിക്കുന്നു, വിഷാദത്തെക്കുറിച്ച് സംസാരിക്കുന്നു, നിങ്ങള്‍ക്ക് വഴിതെറ്റുന്നു എന്ന് പറയുന്നു. അങ്ങനെയുള്ള ഒരിടത്ത് ഞാനെന്തിനാണ്?
എന്നെ എന്നില്‍ നിന്ന് തന്നെ രക്ഷിക്കാന്‍ ഞാനെന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് അവര്‍ എന്റെ രക്ഷകരാകാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ എനിക്ക് ആളുകളുമായി ഇടപെടേണ്ടി വരുന്നില്ല. സ്വാഭാവികമായി, ഞാന്‍ വ്യായാമം ചെയ്യാന്‍ തുടങ്ങി.
എഴുതാനും തുടങ്ങി. എന്നാല്‍ ഞാനിപ്പോള്‍ എനിക്ക് പ്രചോദനം നല്‍കുന്ന, എന്നെ ഒരുപാട് സ്‌നേഹിക്കുന്ന ആളുകളുള്ള ഒരിടത്താണ് എത്തിയിരിക്കുന്നത്...''