ഒടിയങ്കം ലിറിക്കല്‍ വീഡിയോ ഗാനം  റിലീസ് ചെയ്തു

നജിം അര്‍ഷാദ് ആലപിച്ച 'വേനല്‍ മായവേ വാനിലായ് പൂമുകില്‍..' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

author-image
ഫിലിം ഡസ്ക്
New Update
8d556416-854e-49ff-8277-c99276c54321 (1)

സുനില്‍ സുബ്രഹ്മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒടിയങ്കം എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസ് ചെയ്തു.

Advertisment

വിവേക് മുഴക്കുന്ന് എഴുതിയ വരികള്‍ക്ക് റിജോഷ് സംഗീതം പകര്‍ന്ന് നജിം അര്‍ഷാദ് ആലപിച്ച 'വേനല്‍ മായവേ വാനിലായ് പൂമുകില്‍..' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. പുസ്തകങ്ങളിലൂടെയും പറഞ്ഞുകേട്ട കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ആ ലോകവും.

ഒടിയപുരാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സുനില്‍ സുബ്രഹ്മണ്യന്‍ തന്നെയാണ് ഒടിയങ്കം ഒരുക്കുന്നത്. ശ്രീജിത്ത് പണിക്കര്‍, നിഷാ റിധി, അഞ്ജയ് അനില്‍, ഗോപിനാഥ് രാമന്‍, സോജ, വന്ദന, വിനയ,
പീശപ്പിള്ളി രാജീവന്‍, ശ്രീമൂലനഗരം പൊന്നന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ശ്രീ മഹാലക്ഷ്മി എന്റര്‍പ്രൈസസിന്റെ ബാനറില്‍ പ്രവീണ്‍കുമാര്‍ മുതലിയാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിര്‍വഹിക്കുന്നു. വിവേക് മുഴക്കുന്ന്, ജയകുമാര്‍ കെ, പവിത്രന്‍, ജയന്‍ പാലക്കല്‍ എന്നിവരുടേതാണ് വരികള്‍. സംഗീതം-റിജോഷ്, എഡിറ്റിങ്-ജിതിന്‍ ഡി.കെ,സംഘട്ടനം - അഷ്‌റഫ് ഗുരുക്കള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി കോഴിക്കോട്.
പ്രൊഡക്ഷന്‍ ഡിസൈനര്‍-ഷെയ്ഖ് അഫ്‌സല്‍, ആര്‍ട്ട്-ഷൈന്‍ ചന്ദ്രന്‍,
'ഒടിയങ്കം ഉടന്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തും. പി.ആര്‍.ഒ- എ.എസ് ദിനേശ്, പി. ശിവപ്രസാദ്. 

Advertisment