എന്നെ നെഗറ്റീവ് പറയുന്നത് സുധിച്ചേട്ടനോടുള്ള സ്‌നേഹം കൊണ്ടല്ല, എന്റെ വളര്‍ച്ച കണ്ടിട്ടുള്ള കണ്ണുകടിയാണ്, നാണമാകുന്നില്ലേ നിനക്കൊക്കെ: രേണു സുധി

"എന്ത് കാര്യം വന്നാലും തന്റെ ഒരു ഫോട്ടോ എടുത്തുവച്ച് ഓരോ വീഡിയോ ഇടും. നിനക്കൊന്നും നാണമില്ലേ"

author-image
ഫിലിം ഡസ്ക്
New Update
Renu-Sudhi-Bridal-Makeover

തന്നെ നെഗറ്റീവ് പറയുന്നത് സുധിച്ചേട്ടനോടുള്ള സ്‌നേഹം കൊണ്ടല്ലെന്നും തന്റെ വളര്‍ച്ച കണ്ടിട്ടുള്ള കണ്ണുകടിയാണെന്നും രേണു സുധി.

Advertisment

''ഈ നെഗറ്റീവ് പറയുന്നവന്മാര്‍ സുധിച്ചേട്ടന്റെ മക്കള്‍ കഴിച്ചോ, അവര്‍ ഓണത്തിന് ഒരു തുണി ഉടുത്തോ എന്ന് തിരക്കിയോ. രേണു സുധി വൈറലായി, സുധിച്ചേട്ടന്റെ വൈഫ് എന്ന നിലയ്ക്ക് ആളുകള്‍ തന്നെ സ്നേഹിക്കുന്നുണ്ട്, വന്ന് സെല്‍ഫി എടുക്കുന്നുണ്ട്, ഒരുപാട് വര്‍ക്കുകള്‍ കിട്ടുന്നുണ്ട്.

ഇതൊക്കെ കണ്ടപ്പോള്‍ നിന്റെയൊക്കെ കണ്ണുകടി കൊണ്ടല്ലേ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. അല്ലാതെ സുധിച്ചേട്ടനോടുളള സ്നേഹം കൊണ്ടാണോ, ലോക്ക്ഡൗണ്‍ സമയത്ത് സുധിച്ചേട്ടന് സാമ്പത്തികമായി പ്രശ്നമുണ്ടായി. അന്നൊക്കെ നിന്റെ ഒരുത്തന്റെയും മോന്ത കണ്ടിട്ടില്ലല്ലോ.

എന്ത് കാര്യം വന്നാലും തന്റെ ഒരു ഫോട്ടോ എടുത്തുവച്ച് ഓരോ വീഡിയോ ഇടും. നിനക്കൊന്നും നാണമില്ലേ ചെറ്റ വ്ളോഗേഴ്സേ. എന്നെ പറയുന്നത് സഹിക്കും. പക്ഷേ വീട്ടുകാരെ പറഞ്ഞാല്‍ വെറുതെ വിടില്ല. സത്യം എന്താണ്, നുണ എന്താണ് എന്നൊക്കെ അറിയാതെ അല്ലേ നീയൊക്കെ ഓരോ വീഡിയോ ഇടുന്നത്. നാണമാകുന്നില്ലേ നിനക്കൊക്കെ.

ഇതൊക്കെ ചുമ്മാ വിടില്ല. ഇപ്പോള്‍ സമയം ഇല്ലാത്തത് കൊണ്ടാണ് ഒന്നിനും പോകാത്തത്. നിങ്ങള്‍ എന്നെ പറഞ്ഞോ. ഇതിലപ്പുറമൊന്നും രേണു സുധിക്ക് വരാനില്ല. നീയൊക്കെ എന്തൊക്കെ പറഞ്ഞാലും രേണു സുധി ഇങ്ങനെയൊക്കെയേ നില്‍ക്കത്തുള്ളൂ. 

പക്ഷേ എന്റെ വീട്ടുകാരെ മാനസികമായി വിഷമിപ്പിക്കുന്നത് ചെറ്റത്തരം തന്നെയാണ്. താന്‍ കരഞ്ഞാല്‍ പോലും ആളുകള്‍ പറയും അഭിനയം ആണെന്ന്. സുധിച്ചേട്ടന്റെ ആണ്ടിന് പോലും താന്‍ കരഞ്ഞില്ല. കരഞ്ഞാല്‍ പറയും അവള്‍ ഗ്ലിസറിന്‍ ഇട്ട് കരഞ്ഞതാണെന്ന്. അങ്ങനെ ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. 

എന്തുകൊണ്ടാണ് തന്നെ ഇത്രയും നെഗറ്റീവ് പറയുന്നതെന്ന് അറിയില്ല. ഞാന്‍ ആരെയും ദ്രോഹിക്കുന്നില്ല. എനിക്ക് ഒരു ക്രിമിനല്‍ പശ്ചാത്തലം ഇല്ല. ആരെയും കൊല്ലുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല, മോഷ്ടിക്കുന്നില്ല. എന്തുകൊണ്ടാണ് ഇവര്‍ തന്നെ വിടാതെ പിന്തുടരുന്നതെന്ന് അറിയില്ല. അവര്‍ക്ക് ആര്‍ക്കും തന്നെക്കൊണ്ട് ഒരു ദ്രോഹവുമില്ല.

രേണു സുധി വളര്‍ന്ന് വരുന്നത് കുറച്ച് കൃമികടിയുള്ളവര്‍ക്ക് സഹിക്കുന്നില്ല. ഈ പറയുന്നവര്‍ അവിടെ നിന്ന് പറയുകയേ ഉളളൂ. മുന്നില്‍ വന്ന് നിന്ന് പറഞ്ഞാല്‍ അറിയാം രേണു സുധി ആരാണെന്ന്...''