കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ കലാഭവന്‍ നവാസ് ഇന്നും നമ്മുടെയൊപ്പം ഉണ്ടാകുമായിരുന്നു, നെഞ്ചുവേദന ഒരിക്കലും അവഗണിക്കരുത്: തിരക്കഥാകൃത്ത് ബോബി

"സ്വന്തം ജോലിയോട് അദ്ദേഹം കാണിച്ച ആത്മാര്‍ഥതയെ വളരെ ആദരപൂര്‍വ്വം കാണുന്നു"

author-image
ഫിലിം ഡസ്ക്
New Update
5d0c2161-4e25-4545-a092-33697967451f

കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ കലാഭവന്‍ നവാസ് ഇന്നും നമ്മുടെയൊപ്പം ഉണ്ടാകുമായിരുന്നെന്ന് തിരക്കഥാകൃത്ത് ബോബി. ഡോക്ടര്‍ കൂടിയാണ് ബോബി. 

Advertisment

''കഴിഞ്ഞ ദിവസം കേരളത്തിന്റെ പ്രിയങ്കരനായ ഒരു അനുഗ്രഹീത കലാകാരന്‍ നമ്മെ വിട്ടുപിരിഞ്ഞു. നെഞ്ചുവേദന അനുഭവപ്പെട്ടിട്ടും, ഷൂട്ടിംഗ് മുടങ്ങാതിരിക്കാന്‍ അദ്ദേഹം അന്ന് ഹോസ്പിറ്റലില്‍ പോയില്ല. 

സ്വന്തം ജോലിയോട് അദ്ദേഹം കാണിച്ച ആത്മാര്‍ഥതയെ വളരെ ആദരപൂര്‍വ്വം കാണുന്നു. അതോടൊപ്പം, കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്നും അദ്ദേഹം നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു എന്ന തോന്നല്‍ വേദനയുണ്ടാക്കുകയും ചെയ്യുന്നു.

നെഞ്ചുവേദന ഒരിക്കലും അവഗണിക്കരുതാത്ത ഒരു രോഗലക്ഷണമാണ്. പ്രത്യേകിച്ച് പെട്ടെന്ന് ഉണ്ടാകുന്നവ. പല കാരണങ്ങള്‍ കൊണ്ടും നെഞ്ചുവേദന വരാമെങ്കിലും, ഹൃദയവുമായി ബന്ധപ്പെട്ട വേദനയാണ് ഏറ്റവും അപകടകാരി. 

പക്ഷേ അത് ഹൃദ്രോഗം തന്നെയാണ് എന്ന് ഉറപ്പിക്കണമെങ്കില്‍ ഇസിജി, രക്തപരിശോധന തുടങ്ങിയ ടെസ്റ്റുകള്‍ ആദ്യം ചെയ്യേണ്ടിവരും. അഥവാ ഹൃദോഗമല്ലെങ്കില്‍ക്കൂടി വേദനയുടെ കാരണം ഒരു ഡോക്ടര്‍ക്ക് കണ്ടുപിടിക്കാന്‍ സാധിക്കും.

എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തുക എന്നതാണ് അത്തരം സാഹചര്യങ്ങളില്‍ ആദ്യം ചെയ്യേണ്ടത്. പ്രഷര്‍,ഷുഗര്‍, കൊളസ്ട്രോള്‍ തുടങ്ങിയവ കൂടുതല്‍ ഉള്ളവരും പാരമ്പര്യമായി ഹൃദ്രോഗമുള്ളവരും പുകവലിക്കുന്നവരും നെഞ്ചുവേദനയെ ഒരിക്കലും നിസ
ാരമായി കാണരുത്. കൃത്യസമയത്തെ രോഗനിര്‍ണയവും ചികിത്സയും നമ്മെ രക്ഷിച്ചേക്കാം. കാരണം, നമ്മുടെ ജീവന്‍ അമൂല്യമാണ്...''

Advertisment