New Update
/sathyam/media/media_files/2025/08/28/b5f0cc12-4aef-41f7-83d0-c54065cba50f-2025-08-28-15-28-00.jpg)
കെനീഷ ഫ്രാന്‍സിസ് തനിക്ക് ദൈവം തന്ന സമ്മാനമെന്ന് നടന്‍ രവി മോഹന്‍. രവി മോഹന്റെ പുതിയ നിര്‍മാണ കമ്പനിയുടെ ലോഞ്ചിംഗ് വേദിയിലാണ് രവി മോഹന്റെ പ്രതികരണം. രവി മോഹന്‍ സ്റ്റുഡിയോസില്‍ കെനീഷയും പങ്കാളിയാണ്.
Advertisment
''ഇന്നീ പരിപാടി നടക്കാനുള്ള ഒരേയൊരു കാരണം കെനീഷ മാത്രമാണ്. എന്റെ ജീവിതത്തില്‍ ഇതുപോലെ എന്നെ സഹായിച്ച ആരുമുണ്ടായിട്ടില്ല. ഒരു മനുഷ്യന്‍ ജീവിതത്തില്‍ വഴിമുട്ടി നില്‍ക്കുമ്പോള്‍ ദൈവം ഏതെങ്കിലും രൂപത്തില്‍ അയാളെ സഹായിക്കാന്‍ എത്തും.
എനിക്ക് അതുപോലെ ദൈവം കൊണ്ടുതന്ന സമ്മാനമാണ് കെനീഷ. ഞാന്‍ അരാണെന്ന് എന്നെ കണ്ടെത്താന്‍ സഹായിച്ചത് കെനീഷയാണ്. എല്ലാവരുടെയും ജീവിതത്തില്‍ ഇങ്ങനെയൊരാളുണ്ടായിരിക്കണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു...''