ഞാന്‍ അഭിനയിക്കുന്ന സീരിയലുകള്‍ മകനോ സഹോദരനോ കാണില്ല,  അച്ഛനും അമ്മയും കൃത്യമായി കാണാറുണ്ട്, ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥ ഞങ്ങള്‍ക്കുണ്ടായിരുന്നു: മഞ്ജു പത്രോസ്

"ഞാന്‍ ഒരു കൂലിപ്പണിക്കാരിയാണെന്നാണ് ശക്തമായി വിശ്വസിക്കുന്നത്"

author-image
ഫിലിം ഡസ്ക്
Updated On
New Update
2424

സിനിമയില്‍ അഭിനയിക്കുന്നവര്‍ക്ക് വലിയ ഹൈപ്പ് കൊടുക്കേണ്ട ആവശ്യമില്ലെന്നും എല്ലാവരും ജോലിയാണ് ചെയ്യുന്നതെന്നും  നടി മഞ്ജു പത്രോസ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു. 

Advertisment

''കഴിവുണ്ടെങ്കില്‍ മാത്രമേ ഏത് തൊഴിലും ചെയ്യാന്‍ സാധിക്കൂ. സിനിമയില്‍ അഭിനയിക്കുന്നതും ഒരു തൊഴിലാണ്. ഒരു വ്യക്തി സാധാരണ ഒരു തൊഴില്‍ ചെയ്യുന്നതു പോലെയാണ് സിനിമയില്‍ അഭിനയിക്കുന്നത്. അല്ലാതെ വലിയൊരു ഹൈപ്പ് കൊടുക്കേണ്ട ആവശ്യമൊന്നുമില്ല. ഞാന്‍ എനിക്കറിയാവുന്ന ഒരു തൊഴില്‍ ചെയ്യുന്നു. 

1313131

സിനിമയില്‍ അഭിനയിക്കുന്നവര്‍ വലിയ എന്തോ ഒരു സംഭവം ചെയ്തുവെന്ന് തോന്നേണ്ട ആവശ്യമൊന്നുമില്ല. ഞാന്‍ ഒരു കൂലിപ്പണിക്കാരിയാണെന്നാണ് ശക്തമായി വിശ്വസിക്കുന്നത്. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഒരാളാണ് ഞാന്‍. അങ്ങനെ വലിയ നന്ദിയൊന്നും തോന്നേണ്ട ഒരു സംഭവമൊന്നുമില്ല.

2525

അഭിനയിക്കാന്‍ അറിയാവുന്ന ഒരുപാട് ആളുകള്‍ സിനിമയ്ക്ക് പുറത്ത് നില്‍ക്കുകയാണ്. അതിനിടയില്‍ എനിക്ക് അഭിനയിക്കാന്‍ അവസരം തന്നതില്‍ ദൈവത്തിനോട് നന്ദി പറയുന്നുണ്ട്. അതല്ലാതെ ഒന്നും മഹത്വവല്‍ക്കരിക്കേണ്ട ആവശ്യമില്ല. ഏത് തൊഴില്‍ ചെയ്യാനും കഴിവ് വേണം. അല്ലാതെ വലിയ ഒരു സംഭവത്തില്‍ വന്നുനില്‍ക്കുന്നുവെന്ന തോന്നലില്ല. എനിക്ക് പട്ടിണിയില്ലാതെ ജീവിക്കാന്‍ ഒരു ജോലി തന്നതില്‍ സന്തോഷമുണ്ട്. 

35353

ജീവിതത്തില്‍ അച്ഛനും അമ്മയുമല്ലാതെ മറ്റാരും എന്നെ ഇത്രയും സ്‌നേഹിച്ചിട്ടില്ല. ഞാന്‍ അഭിനയിക്കുന്ന സീരിയലുകള്‍ മകനോ സഹോദരനോ കാണില്ല. പക്ഷെ അച്ഛനും അമ്മയും കൃത്യമായി കാണാറുണ്ട്. ഞാന്‍ അഭിനയിക്കുന്നത് വലിയ കൗതുകത്തോടെയാണ് അവര്‍ ഇപ്പോഴും കാണുന്നത്. ഞങ്ങളെ കഷ്ടപ്പെട്ടാണ് അമ്മയും അച്ഛനും വളര്‍ത്തിയത്. ഇപ്പോഴുള്ള ആളുകള്‍ മക്കളെ ഉപേക്ഷിച്ച് പോകുമ്പോള്‍ അതിശയമാണ്. ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥ ഞങ്ങള്‍ക്കുണ്ടായിരുന്നു...''

Advertisment