New Update
/sathyam/media/media_files/2025/08/24/ec826f6a-1690-429d-963b-c07dc394ef42-1-2025-08-24-13-49-36.jpg)
ഫാമിലി ഇന്‍ പാരീസ് എന്ന നെറ്റ്ഫ്‌ലിക്‌സ് സീരിസിന്റെ സഹ സംവിധായകന്‍ ഡീഗോ ബോറെല്ല (47) സെറ്റില്‍ കുഴഞ്ഞു വീണു മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍ അറിയിച്ചു.
Advertisment
ഇറ്റലിയിലെ സെറ്റില്‍ വച്ചായിരുന്നു സംഭവം. വെനീസിലെ ഒരു ഹോട്ടലില്‍ ചിത്രീകരണത്തിനായുള്ള ഒരുക്കങ്ങള്‍ക്കിടെ ഡീഗോ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ മെഡിക്കല്‍ സംഘം പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.
അടുത്തിടെയാണ് ഇറ്റലിയെ സെറ്റില്‍ ഡീഗോ ജോയിന്‍ ചെയ്തത്. നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും ഡീഗോ പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്തിടെ എഴുത്തിലേക്കും ഡീഗോ കടന്നിരുന്നു.
മരണത്തെത്തുടര്‍ന്ന് 'എമിലി ഇന്‍ പാരീസ് സീസണ്‍ അഞ്ചി'ന്റെ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവച്ചു.