/sathyam/media/media_files/2025/08/10/oip-4-2025-08-10-18-45-19.jpg)
സുജിത്ത് എസ്. നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഗ്യാങ്ങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രം അങ്കം അട്ടഹാസം ട്രെയിലര്‍ നടന്‍ മോഹന്‍ലാല്‍ റിലീസ് ചെയ്യും.
താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിങ്ങം ഒന്നിനാണ് ട്രെയിലര്‍ പുറത്തിറങ്ങുന്നത്. മാധവ് സുരേഷും ഷൈന്‍ ടോം ചാക്കോയും സൈജു കുറുപ്പും മക്ബൂല്‍ സല്‍മാനും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന അങ്കം അട്ടഹാസത്തില്‍ നന്ദു, അലന്‍സിയര്‍, എം.എ നിഷാദ്, നോബി, അജയ്, സ്മിനു സിജോ,ദീപക് ശിവരാജന്‍, വാഴ ഫെയിം അമിത്ത്, കുട്ടി അഖില്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.
പുതുമുഖം അംബികയാണ് നായിക. അന്ന രേഷ്മ രാജനാണ് മറ്റൊരു പ്രധാന താരം. ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍കുമാര്‍.ജിയും, സാമുവല്‍ മത്തായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന് തെന്നിന്ത്യയിലെ പ്രമുഖ ആക്ഷന്‍ കോറിയോഗ്രാഫറായ ഫീനിക്‌സ് പ്രഭു ഉള്‍പ്പടെയുള്ള ആറ് സംഘട്ടന സംവിധായകര്‍ ഒരുക്കുന്ന ആക്ഷന്‍ സീക്വന്‍സുകളായിരിക്കും.. ഛായാഗ്രഹണം ശിവന്‍.എസ്. സംഗീത്, എഡിറ്റിംഗ് പ്രദീപ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമ്മൂട്. സെപ്തംബര്‍ അവസാനം ചിത്രം റിലീസ് ചെയ്യും