/sathyam/media/media_files/2025/09/05/69faa088-13ab-4bfc-adb5-0fa4f5a08baf-2025-09-05-14-42-30.jpg)
മാത്യു തോമസിനെ നായകനാക്കി പ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത നെല്ലിക്കാംപൊയില്‍ 'നൈറ്റ് റൈഡേഴ്സ്' എന്ന റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ഒക്ടോബര്‍ 10ന് റിലീസ് ചെയ്യും.
റിലീസ് തീയതി അറിയിച്ച് പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.മീനാക്ഷി ഉണ്ണിക്കൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ്, ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് മറ്റു താരങ്ങള്‍. പ്രണയവിലാസം എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് രചന.
റാപ്പുകളിലൂടെ ശ്രദ്ധ നേടിയ ഗബ്രി ആദ്യമായി സിനിമ പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയുമുണ്ട്. യാക്സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം.ഛായാഗ്രഹണം- അഭിലാഷ് ശങ്കര്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, സംഘട്ടനം- കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍- വിക്കി. എ ആന്റ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പി ആര്‍ആന്റ് മാര്‍ക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, പി.ആര്‍. ഒ പ്രതീഷ് ശേഖര്‍