എന്റെ ഭര്‍ത്താവിന്റെ കസിന്‍ എനിക്ക് മേല്‍ കൂടോത്രം ചെയ്തു, ഏഴ് തവണ ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചു: മോഹിനി

"ഞാന്‍ ചിന്തിച്ചതത്രയും മരണത്തെക്കുറിച്ച് മാത്രമായിരുന്നു"

author-image
ഫിലിം ഡസ്ക്
New Update
221270d4-50df-47eb-bb7a-a7de0841022e

ഒരു കാലത്ത് മലയാള സിനിമയില്‍ നായികയായി തിളങ്ങി നിന്നവരില്‍ ഒരാളാണ് മോഹിനി. പിന്നീട് നടി സിനിമയില്‍നിന്ന് വിട്ടുനിന്നു. ബ്രാഹ്മണയായിരുന്ന മോഹിനി 2006ല്‍ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച് ഒരു അഭിമുഖരത്തില്‍ തുറന്നു പറയുകയാണ് മോഹിനി. 

Advertisment

1ca614c1-8518-4dfe-84f0-476d912696aa

''വിവാഹശേഷം ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയായിരുന്നു. പക്ഷെ ഒരു ഘട്ടത്തില്‍ ഞാന്‍ വിഷാദത്തിലേക്ക് വീണുപോയി. എന്റെ ജീവിതത്തില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും എനിക്ക് വിഷാദമുണ്ടായി. ഒരു ഘട്ടത്തില്‍ ഞാന്‍ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. ഒരിക്കലല്ല, ഏഴ് വട്ടം. 

ഒരിക്കല്‍ ഞാനൊരു ജോത്സ്യനെ കണ്ടു. അദ്ദേഹമാണ് പറയുന്നത് ആരോ എനിക്ക് കൂടോത്രം ചെയ്തതാണെന്ന്. ആദ്യം ഞാന്‍ ചിരിച്ചുതള്ളി. പിന്നെയാണ് എങ്ങനെയാണ് എനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായതെന്ന് ചിന്തിക്കുന്നത്. അപ്പോഴാണ് ഞാന്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നതും പുറത്ത് വരാന്‍ ശ്രമിക്കുന്നതും. എന്റെ ജീസസാണ് എനിക്ക് കരുത്ത് തന്നത്. 

90c5c6ae-bd7a-44df-9490-2c3ee7fcd975

ഞാന്‍ ചിന്തിച്ചതത്രയും മരണത്തെക്കുറിച്ച് മാത്രമായിരുന്നു. എല്ലാമുണ്ടായിട്ടും എന്തുകൊണ്ട് എനിക്ക് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. എന്റെ ഭര്‍ത്താവിന്റെ കസിനായ സ്ത്രീയാണ് എനിക്ക് മേല്‍ കൂടോത്രം ചെയ്തത്. ജീസസിലുള്ള വിശ്വാസമാണ് എന്നെ രക്ഷിച്ചത്. 

Advertisment