/sathyam/media/media_files/2025/10/31/jalaja-photo-1686223842-2025-10-31-14-21-57.jpg)
മികച്ച നടിക്കുള്ള സംസ്ഥാന അംഗീകാരം നേടിത്തന്ന വേനലിനു പിറകില്‍ രസകരമായൊരു കഥയുണ്ടെന്ന് നടി ജലജ.
''വേനലില്‍ നായികയായി എന്നെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്തത്. പിന്നീട്, സ്റ്റാര്‍ വാല്യു ഇല്ല എന്ന കാരണത്താല്‍ എന്നെ നായികയാക്കാന്‍ പ്രയാസമുള്ളതായും അറിഞ്ഞു. പതിനഞ്ചിലധികം ചിത്രങ്ങളില്‍ ഞാനഭിനയിച്ച വര്‍ഷമാണത്.
വേനലിലേക്ക് സ്റ്റാര്‍ വാല്യു ഉള്ള ഒരു നടിയെ കാസ്റ്റ് ചെയ്തു. സൂപ്പര്‍ ഹിറ്റുകളുടെ ഡയറക്ടറുടെ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം വന്നപ്പോള്‍ വേനലില്‍നിന്ന് ആ നടി പിന്മാറി. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ജലജ തന്നെ അഭിനയിക്കണമെന്ന് പറഞ്ഞ് എന്റെ മുന്നില്‍ വന്നു. ഞാന്‍ തമാശയായി പറഞ്ഞു: 'ജലജയ്ക്ക് സ്റ്റാര്‍ വാല്യു ഇല്ലല്ലോ?...' ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചു.
/filters:format(webp)/sathyam/media/media_files/2025/10/31/jlj-1984-athirathram_orig-2025-10-31-14-21-40.jpg)
പതിനഞ്ചുവര്‍ഷത്തെ അഭിനയജീവിതത്തില്‍ നൂറിലേറെ കഥാപാത്രങ്ങള്‍. മിക്കതും ദുഃഖപുത്രിയുടെ വേഷമായിരുന്നുവെങ്കിലും പ്രതിഭാധനരായ സംവിധായകര്‍ക്കും നടീ നടന്മാര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. അതു വലിയൊരംഗീകാരമാണ്.
ഒപ്പമഭിനയിച്ചവര്‍, സംവിധായകര്‍ പലരും ജീവിതം വിട്ടുപോയത് അകലെയിരുന്നാണു ഞാനറിഞ്ഞത്. അരവിന്ദന്‍ സാര്‍, ഭരതേട്ടന്‍, പത്മരാജേട്ടന്‍, വിശ്വംഭരന്‍ സാര്‍, ഐ.വി. ശശി സാര്‍ പിന്നെ പ്രേംനസീര്‍, ജയന്‍, ഭരത് ഗോപി, വേണു നാഗവള്ളി, സോമന്‍, സുകുമാരന്‍, രതീഷ്, ശ്രീനാഥ്, രവി മേനോന്‍, കരമന ജനാര്‍ദ്ദനന്‍ നായര്‍, തിലകന്‍, ശ്രീവിദ്യ ഇവര്‍ക്കൊപ്പമെല്ലാം ചെറുതും വലുതുമായി വ്യത്യസ്തമായി വേഷങ്ങളിടാന്‍ കഴിഞ്ഞു. പക്ഷേ, ഇന്ന് ഒപ്പമഭിനയിച്ച പലരും ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വലിയ വേദന തോന്നും...''
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us