'ദി കേസ് ഡയറി' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

കെ.വി. അബ്ദുല്‍ നാസര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചായഗ്രഹണം പി. സുകുമാര്‍ നിര്‍വഹിക്കുന്നു.

author-image
ഫിലിം ഡസ്ക്
New Update
7d417139-a293-45c1-b5a3-9b9b6831b7b5

അസ്‌കര്‍ സൗദാന്‍, രാഹുല്‍ മാധവ്, സാക്ഷി അഗര്‍വാള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന ദി കേസ് ഡയറി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

Advertisment

വിജയരാഘവന്‍, ബിജുക്കുട്ടന്‍, ബാല, റിയാസ് ഖാന്‍, മേഘനാദന്‍, അജ്മല്‍ നിയാസ്, കിച്ചു, ഗോകുലന്‍, അബിന്‍ജോണ്‍, രേഖ നീരജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുല്‍ നാസര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചായഗ്രഹണം പി. സുകുമാര്‍ നിര്‍വഹിക്കുന്നു. എ.കെ. സന്തോഷ് തിരക്കഥ സംഭാഷണമെഴുതുന്നു.

എസ്. രമേശന്‍ നായര്‍, ബി.കെ. ഹരിനാരായണന്‍, ഡോക്ടര്‍ മധു വാസുദേവന്‍, ബിബി എല്‍ദോസ് ബി. എന്നിവരുടെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിതാര, മധു ബാലകൃഷ്ണന്‍, ഫോര്‍ മ്യൂസിക്‌സ് എന്നിവര്‍ സംഗീതം പകരുന്നു.

കഥ-വിവേക് വടശേരി, ഷഹീം കൊച്ചന്നൂര്‍, എഡിറ്റിംഗ്-ലിജോ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനീഷ് പെരുമ്ബിലാവ്, ആര്‍ട്ട്-ദേവന്‍ കൊടുങ്ങല്ലൂര്‍, മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം-സോബിന്‍ ജോസഫ്, സ്റ്റില്‍സ്-നൗഷാദ് കണ്ണൂര്‍,സന്തോഷ് കുട്ടീസ്, ആക്ഷന്‍-റണ്‍ രവി, ബിജിഎം-പ്രകാശ് അലക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ.ജി. ഷൈജു, ഹരീഷ് തൈക്കേപ്പാട്ട്, സൗണ്ട് ഡിസൈന്‍-രാജേഷ് പി.എം., സൗണ്ട് റിക്കോര്‍ഡിസ്റ്റ്-വിഷ്ണു രാജ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്ജ്-റിനി അനില്‍കുമാര്‍, പി ആര്‍ ഒ-എ.എസ്. ദിനേശ്.

Advertisment